| Thursday, 5th November 2020, 10:00 pm

ബിനീഷ് കോടിയേരിയെക്കുറിച്ചുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ട് വിനായകനെന്ന് മനോരമയില്‍ വാര്‍ത്ത; അതേ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് വിനായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ബിനീഷ് കോടിയേരിയെക്കുറിച്ചുള്ള വാര്‍ത്ത നടന്‍ വിനായകന്‍ പങ്കുവെച്ചു എന്ന മനോരമ ന്യൂസ് ടിവിയുടെ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച് വിനായകന്‍.

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടക്കുന്നു എന്ന തലക്കെട്ടോടെയുള്ള ചിത്രം പങ്കുവച്ച് നടന്‍ വിനായകന്‍ എന്നായിരുന്നു വാര്‍ത്ത.

‘ പണത്തട്ടിപ്പ് കേസില്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ്’ എന്ന ഇംഗ്ലീഷ് തലക്കെട്ടില്‍ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടാണ് വിനായകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത് എന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.

മനോരമ ന്യൂസിന്റെ വാര്‍ത്തയ്ക്ക് പിന്നാലെയാണ് അതേ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് വിനായകന്‍ പോസ്റ്റ് ചെയ്തത്.

വിനായകന്‍ തന്റെ ഫേസബുക്ക് പേജില്‍ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കിടാറുണ്ട്. എന്നാല്‍ അത്തരം സ്‌ക്രീന്‍ഷോട്ടുകള്‍ക്ക് ക്യാപ്ഷനുകളൊന്നും കൊടുക്കാറുമില്ല. വിനായകന്‍ പങ്കിടുന്ന എല്ലാ സ്‌ക്രീന്‍ഷോട്ടുകളും വലിയതോതില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ഇത്തവണയും അതേപോലെത്തന്നെയാണ് വിനായകന്‍ ചെയ്തിരിക്കുന്നത്.

വിനായകന്റെ പോസ്റ്റിന് താഴെ രസകരമായ കമ്മന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Vinayakan Shares Screenshot Of Manorama News

We use cookies to give you the best possible experience. Learn more