രാഷ്ട്രീയം ഇല്ലാത്തവന്‍ രാജ്യദ്രോഹിയാണെന്നും, രാഷ്ട്രീയം എല്ലാ മനുഷ്യരിലും ഉണ്ടാകണമെന്നും നടന്‍ വിനായകന്‍. സംഘടന രാഷ്ട്രീയമല്ല താന്‍ ഉദ്ദേശിച്ചതെന്നും ഒരു രാജ്യത്ത് താമസിക്കുമ്പോള്‍ ആ രാഷ്ട്രത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള രാഷ്ട്രീയം എല്ലാ മനുഷ്യരിലും ഉണ്ടാകണമെന്നും വിനായകന്‍ പറഞ്ഞു.
‘ഒരുത്തീ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
”ഞാന്‍ എന്ന നടനില്‍ ഒരു രാഷ്ട്രീയമുണ്ട്. വിനായകന് മാത്രമല്ല, ലോകത്ത് പൊളിറ്റിക്സ് ഇല്ലാത്തവന്‍ രാജ്യദ്രോഹിയാണെന്നാണ് ഞാന്‍ പറയുന്നത്. ഒരു സംഘടന രാഷ്ട്രീയമല്ല ഉദ്ദേശിച്ചത്. ഒരു രാജ്യത്ത് താമസിക്കുമ്പോള്‍ ആ രാഷ്ട്രത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള രാഷ്ട്രീയം എല്ലാ മനുഷ്യരിലും ഉണ്ടാകണം. അതില്ലാത്തവന്‍ രാജ്യദ്രാഹിയാണെന്നാണ് ആദ്യം പറയേണ്ടത്,” താരം പറഞ്ഞു.
മുമ്പും തന്റെ രാഷ്ട്രീയ നിലപാടുകള്‍ പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ വിനായകന്‍ മടി കാണിച്ചിട്ടില്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായക സംഭവത്തെ അവതരിപ്പിച്ച പടയിലും അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കേരളത്തില്‍ 25 വര്‍ഷങ്ങള്‍ക്കു മുമ്പ് അയ്യങ്കാളി പട നടത്തിയ ഒരു യഥാര്‍ത്ഥ സമരമാണ് ആവിഷ്‌കരിച്ചത്.
ആദിവാസി ഭൂനിയമത്തില്‍ ഭേതഗതി വരുത്തിയ കേരള സര്‍ക്കാറിന്റെ നടപടിക്കെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ 1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ നാലുപേര്‍ കളക്ടറെ ബന്ദിയാക്കിയ സംഭവവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ‘പട’യുടെ പ്ലോട്ട്.
വി.കെ. പ്രകാശിന്റെ സംവിധാനത്തില്‍ ഏറെ നാളുകള്‍ക്ക് ശേഷം നവ്യ നായര്‍ കേന്ദ്രകഥാപാത്രമായ ഒരുത്തീയില്‍ വിനായകനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു ബോട്ട് കണ്ടക്ടറുടെ വേഷത്തിലാണ് നവ്യ സിനിമയിലെത്തുത്. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ കഥാപാത്രമാണ് വിനായകന്‍ അവതരിപ്പിക്കുന്നത്. ചിത്രം മാര്‍ച്ച് 18ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തു.
Content Highlight: Actor Vinayakan says that an individual who does not have politics is a traitor