| Saturday, 7th September 2024, 7:12 pm

സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി പറഞ്ഞു; നടന്‍ വിനായകന്‍ ഹൈദരാബാദിൽ കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: നടന്‍ വിനായകന്‍ ഹൈദരാബാദ് പൊലീസിന്റെ കസ്റ്റഡിയില്‍. ഹൈദരാബാദ് വിമാനത്താവളത്തില്‍ വെച്ച് കൈയേറ്റം ചെയ്യപ്പെട്ടുവെന്ന് പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് വിനായകന്‍ കസ്റ്റഡിയിലായത്. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടന്‍ ആരോപണം ഉയര്‍ത്തിയത്.

വിനായകന്‍ ഇന്ന് (ശനിയാഴ്ച) കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ഗോവക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നത്. എന്നാല്‍ ഗോവയിലേക്കുള്ള കണക്ടിങ് ഫ്ളൈറ്റ് ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്നായിരുന്നു.

ഹൈദരാബാദില്‍ ഇറങ്ങിയ ശേഷം സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് പിന്നീട് കൈയേറ്റത്തില്‍ കലാശിച്ചതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം തനിക്കെതിരായ നടപടി എന്തിനാണെന്ന് അറിയില്ലെന്നും സി.സി.ടി.വി ക്യാമറകളില്‍ തെളിവുണ്ടാകുമല്ലോ എന്നും വിനായകന്‍ അറസ്റ്റില്‍ പ്രതികരിച്ചു.

സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കേറ്റത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Content Highlight: Actor Vinayakan in custody of Hyderabad police

Latest Stories

We use cookies to give you the best possible experience. Learn more