| Tuesday, 24th October 2023, 8:33 pm

നടന്‍ വിനായകന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടന്‍ വിനായകന്‍ അറസ്റ്റില്‍. പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിനാണ് അറസ്റ്റ് ചെയ്തത്. വിനായകന്‍ മദ്യപിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. എറണാകുളം നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. പൊലീസിനെ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്.

വിനായകനെ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് എത്തിച്ചു. സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയതിന് നടനെതിരെ കേസെടുത്തിട്ടുണ്ട്.

Content Highlight: Actor Vinayak arrested

We use cookies to give you the best possible experience. Learn more