ഫേസ്ബുക്കിൽ ഒരു പോസ്റ്റ് കണ്ടിട്ട് ഞാൻ തകർന്നു പോയി: വിനയ് ഫോർട്ട്
Film News
ഫേസ്ബുക്കിൽ ഒരു പോസ്റ്റ് കണ്ടിട്ട് ഞാൻ തകർന്നു പോയി: വിനയ് ഫോർട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th September 2023, 10:58 am

ഫേസ്ബുക്കിൽ ഒരു പോസ്റ്റ് കണ്ടിട്ട് താൻ തകർന്നു പോയെന്ന് നടൻ വിനയ് ഫോർട്ട്. തന്റെ സിനിമകളുടെ റിലീസ് ഒന്നും ഇല്ലാതിരുന്ന സമയത്ത് തന്നെ സിനിമകളിലൊന്നും കാണാനില്ലെന്നും, താൻ ഇപ്പോൾ എവിടെയാണെന്നുമൊക്കെ ചോദിച്ചുകൊണ്ടാണ് ആ പോസ്റ്റ് എന്നും താരം പറഞ്ഞു. ക്ലബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘നമുക്ക് കുറെ നാൾ റിലീസ് ഒന്നും ഇല്ലാത്ത സമയത്ത് റോഡിലേക്ക് ഒക്കെ ഇറങ്ങുമ്പോൾ ആളുകൾ നമ്മളെ ട്രീറ്റ് ചെയ്യുന്നത് എങ്ങനെയാണെന്നറിയോ? ‘സിനിമ വിട്ടോ’ എന്നാണ് ചോദിക്കുക.


ഫേസ്ബുക്കിൽ ഒരു പോസ്റ്റ് വന്നിട്ട് ഒരു ദിവസം അൻപത് പേരെനിക്ക് അയച്ചു തന്നു. അത് കണ്ട് ഞാൻ ആകെ ഡിപ്രെസ്സ്ഡ് ആയി. ഏതോ ഒരു ഫിലിം ഗ്രൂപ്പിൽ വന്നതാണ്. പോസ്റ്റ് എന്താണെന്ന് വെച്ചാൽ, ‘ഇദ്ദേഹം ഇപ്പോൾ എവിടെയാണുള്ളത്, ഇദ്ദേഹം ഇപ്പോൾ സിനിമകളൊന്നും ചെയ്യുന്നില്ലേ, അന്യഭാഷാ സിനിമയിൽ അഭിനയിക്കാൻ പോയോ’ എന്നൊക്കെ ചോദിച്ചിട്ടുള്ളൊരു പോസ്റ്റ്. സ്നേഹം കൊണ്ടാണ് അത് ഇട്ടത്. പക്ഷെ ഞാൻ തകർന്നു പോയി. ഇത് എനിക്ക് പരിചയമുള്ളവരൊക്കെ അയച്ചു തന്നു,’ വിനയ് പറഞ്ഞു.

മകന് മിട്ടായി വാങ്ങാൻ കടയിൽ പോയപ്പോൾ തന്നെ എപ്പോഴും ഇവിടെ കാണാലോ എന്ന് ഒരാൾ ചോദിച്ചെന്നും താൻ മൂന്നു മാസമായിട്ട് നാട്ടിൽ തന്നെ ഉണ്ടായിരുന്നില്ലെന്നും വിനയ് പറഞ്ഞു. തുടരെ തുടരെ മൂന്ന് പടങ്ങൾ ചെയ്ത് ഒരു ദിവസം വീട്ടിൽ നിന്നിട്ട് പിറ്റേ ദിവസം ലൊക്കേഷനിൽ പോകേണ്ടപ്പോഴാണ് ഇത്തരത്തിൽ ചോദിച്ചതെന്നും താരം പറഞ്ഞു.

‘ഞാൻ ഒരു ആറ് സിനിമ തുടർച്ചയായി ചെയ്തു. തേർഡ് മർഡർ തുടങ്ങി ആറ് സിനിമ ബാക് റ്റു ബാക് ചെയ്തു. ഏതോ ഒരു മൂന്നു സിനിമ കഴിഞ്ഞിട്ട് ഒരു ദിവസം വീട്ടിൽ ഇരുന്നിട്ട് അടുത്ത ദിവസം ലൊക്കേഷനിലേക്ക് പോകണം. തൊട്ട് അപ്പുറത്തെ കടയിൽ മോൻ മിട്ടായി മേടിക്കാൻ പോയി കഴിഞ്ഞപ്പോൾ ഒരു ചേട്ടൻ എന്നോട് ചോദിക്കുകയാണ്, പദമൊന്നുമില്ലല്ലോ ഫുൾ ടൈം എന്നെ ഇവിടെ കാണാല്ലോ എന്ന്. ഞാൻ ഒരു മൂന്നു മാസമായിട്ട് നാട്ടിലേയില്ല. ഇതൊക്കെ ഓരോരുത്തരുടെ സ്നേഹമുള്ള ചോദ്യങ്ങളാണ്,’ വിനയ് ഫോർട്ട് പറഞ്ഞു.

Content Highlight: Actor Vinay Fort said he was devastated after seeing a post on Facebook