| Sunday, 2nd October 2022, 7:17 pm

11വര്‍ഷമായി സിനിമയിലെത്തിയിട്ട്, നല്ല ടീം പ്ലെയറായത് കൊണ്ടാണ് ഞാന്‍ സര്‍വൈവ് ചെയ്തത്: വിനയ് ഫോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായ നടനാണ് വിനയ് ഫോര്‍ട്ട്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് വിനയ് സിനിമയിലേക്കെത്തിയത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലെ വിമല്‍ എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു.

പിന്നീടിങ്ങോട്ട് തമാശ, ഉണ്ട, ചുരുളി തുടങ്ങിയ സിനിമകളിലെ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ വിനയ് മലയാളികള്‍ക്ക് പ്രിയങ്കരനായി മാറി.

11വര്‍ഷം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടും ഇതുവരെ ആരുമായും പ്രശ്‌നമുണ്ടാക്കിട്ടില്ലെന്ന് താരം പറഞ്ഞു. പലരും സിനിമ ചെയ്യുന്നത് അവര്‍ക്ക് താല്പര്യമുള്ള ഗ്യാങ്ങിനൊപ്പമാണെന്നും അവസരങ്ങള്‍ക്കായി ആരെയും വിളിച്ച് ബുദ്ധിമുട്ടിക്കാറില്ലെന്ന് അയാം വിത്ത് ധന്യവര്‍മ എന്ന യൂട്യൂബ് ചാനലിലൂടെ വിനയ് പറഞ്ഞു.

”ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ സിനിമയില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയണമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. പരസ്പരം കംഫേര്‍ട്ടായിട്ടുള്ള ആളുകളാണ് സിനിമ ചെയ്യുന്നത്. അത്തരം ഗ്യാങ്ങിനെവെച്ച് സിനിമ ചെയ്യാനാണ് എല്ലാവര്‍ക്കും താല്പര്യം.

പല ആളുകള്‍ക്കുമറിയില്ല ഞാന്‍ ഭയങ്കര അപ്രോച്ചബളാണെന്ന്. 11വര്‍ഷം എങ്ങനെയാണ് സര്‍വൈവ് ചെയ്തതെന്ന് എന്നോടാരെങ്കിലും ചോദിച്ചാല്‍ ഒരിക്കലും എന്റെ ടാലന്റ് കൊണ്ടാണ് എന്ന് ഞാന്‍ പറയില്ല.

ഞാന്‍ നല്ല ഗ്രൂപ്പ് പ്ലെയറായതാണ് കാരണം. 11വര്‍ഷമായി സിനിമയിലെത്തിയിട്ട് ഇതുവരെ ഒരു സിനിമയുടെ സെറ്റിലും ഞാന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ല. ആരുമായും വഴക്കിട്ടില്ല. ഒരു നല്ല ടീം പ്ലെയറായത് കൊണ്ടാണ് ഞാന്‍ സര്‍വൈവ് ചെയ്തത്.

ഗ്യാങ്‌സായി വര്‍ക്ക് ചെയ്യുന്നതിനെ ഒരിക്കലും തെറ്റ് പറയാന്‍ കഴിയില്ല. കംഫേര്‍ട്ടായിട്ടുള്ളവരുടെ കൂടെയാണ് അവര്‍ സിനിമ ചെയ്യുക. എനിക്ക് മാത്രം പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന കഥാപാത്രമുണ്ടാകുന്ന രീതിയിലേക്ക് ഉയരണമെന്നാണ് എന്നും ഞാന്‍ വിചാരിക്കാറുള്ളത്.

ആ ഒരു കൊമേഴ്‌സ്യല്‍ വാല്യു നമ്മളുണ്ടാക്കണം. ചില കഥാപാത്രങ്ങളില്‍ നമ്മള്‍ കുരുങ്ങിപോകും. പിന്നീട് അത്തരം കഥാപാത്രങ്ങളെ ചെയ്യാന്‍ വേണ്ടി മാത്രമാകും നമ്മളെ വിളിക്കുക. ഞാന്‍ തമാശയില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നെ മഹേഷേട്ടന്‍ എന്നെ കാസ്റ്റ് ചെയ്തു.

തമാശ മാത്രമാണ് ഞാന്‍ ലീഡ് റോള്‍ ചെയ്തിട്ട് വിജയിച്ചു എന്ന് പറയാന്‍ പറ്റുന്ന സിനിമ. ഉറുമ്പുകള്‍ ഉറങ്ങാറില്ലയും ഉണ്ടെങ്കില്‍ പോലും കൊമേഴ്ഷ്യല്‍ ഹിറ്റ് ആണെന്ന് പറയാന്‍ തമാശ മാത്രമാണുള്ളത്.

ആ സിനിമ ജനറലി എനിക്ക് ഓഫര്‍ ചെയ്യപ്പെടുന്ന റോളല്ല. മഹേഷ് നാരായണന്‍ എന്ന ഫിലിം മേക്കര്‍ വിചാരിച്ചാല്‍ ആ റോള്‍ ഒരു സ്റ്റാറിനെ കൊണ്ട് ചെയ്യിക്കാം.

അതുപോലെ തന്നെ ചുരുളിയിലും എനിക്ക് കിട്ടാറുള്ള സാധാരണ റോള്‍ അല്ലായിരുന്നു. ഞാന്‍ ആരെയും വിളിച്ച് ചാന്‍സിനായി ബുദ്ധിമുട്ടിക്കാറില്ല എന്നെ തേടി വരുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്,” വിനയ് ഫോര്‍ട്ട് പറഞ്ഞു.

Content Highlight: Actor Vinay forrt about his film carrier and movie roles

We use cookies to give you the best possible experience. Learn more