കുഞ്ചാക്കോ ബോബന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന മോഹന്‍കുമാര്‍ ഫാന്‍സ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ ഒരു സിനിമാ നടനായാണ് വിനയ് ഫോര്‍ട്ട് എത്തുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയാണ് മോഹന്‍ കുമാര്‍ ഫാന്‍സ്. ആഘോഷ് കുമാര്‍ എന്ന സൂപ്പര്‍ സ്റ്റാറിനെയാണ് ചിത്രത്തില്‍ വിനയ് അവതരിപ്പിക്കുന്നത്.
നല്ല സിനിമകള്‍ ചെയ്യുമ്പോള്‍ നമ്മള്‍ അത്യാവശ്യം പണിയെടുത്ത് തന്നെ ചെയ്യണമെന്നും സീരിയസായാലും കോമഡിയായാലും ആളുകള്‍ ആ കഥാപാത്രത്തെ ഇഷ്ടപ്പെടുകയും ആ സിനിമ ഓടുകയും ചെയ്യണമെന്നാണ് ആഗ്രഹമെന്നും വിനയ് ഫോര്‍ട്ട് പറയുന്നു. സിനിമയെ സംബന്ധിച്ച് പലതും സംഭവിക്കുന്നതാണെന്നും നമ്മള്‍ പ്രതീക്ഷിക്കുന്ന പല പ്രൊജക്ടുകളില്‍ നിന്നും പലപ്പോഴും ഒഴിവാക്കപ്പെടാറുണ്ടെന്നും വിനയ് പറയുന്നു.
നമ്മള്‍ പ്രതീക്ഷിക്കുന്ന പല പ്രൊജക്ടുകളില്‍ നിന്നും നമ്മളെ ഒഴിവാക്കിയ പല അവസരങ്ങളും ഉണ്ടായിട്ടുണ്ടെന്നും അതെല്ലാം പാര്‍ട്ട ഓഫ് ദി ഗെയിം ആയി മാത്രമേ കാണുന്നുള്ളൂവെന്നുമാണ് വിനയ് ഫോര്‍ട്ട് സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ഇതില്‍ നമുക്ക് ഒന്നും പറയാന്‍ കഴിയില്ല അത്തരം അവസ്ഥകള്‍ നേരിട്ടുനേരിട്ട് എന്നെപ്പോലുള്ളവരൊക്കെ അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. ഏതെങ്കിലും നല്ലൊരു ക്യാരക്ടറില്‍ നമ്മളെ പരിഗണിച്ചു, എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞിട്ടും അവര്‍ നമ്മളെ ഫോളോ അപ്പ് ചെയ്യാതിരിക്കുമ്പോള്‍ നമുക്ക് സെന്‍സ് ചെയ്യാന്‍ കഴിയുമല്ലോ,
ഈ രണ്ട് മാസത്തിനിടെ രണ്ട് പ്രൊജക്ടില്‍ നിന്നും ഞാന്‍ ഔട്ട് ആയി. എനിക്ക് അങ്ങനെ ഒരു അവസരം ഉണ്ടായിരുന്നു, അത് സംഭവിച്ചില്ല അങ്ങനെയേ ഞാന്‍ വിശ്വസിക്കുന്നുള്ളൂ. മുന്നോട്ടു നോക്കാന്‍ ഒരു സിനിമ ഉണ്ടെങ്കില്‍ ഒക്കെയാണ്.
നമുക്ക് ഫോക്കസ് ചെയ്യാന്‍ എന്തെങ്കിലും ഉണ്ടാവണം നമ്മുടെ ഭാവി ബ്ലാങ്ക് ആയിരിക്കരുത്. എനിക്കറയില്ല നാളെ ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന അവസ്ഥയാണ് എന്നെ പേടിപ്പിക്കുന്നത്. ഏതെങ്കിലും ഒരു സിനിമ, ഒരു നല്ല സിനിമ ഉണ്ടെങ്കില്‍ ഞാന്‍ ഹാപ്പിയാണ്. കാരണം ആ സിനിമയാണ് മുന്നോട്ടുപോയിട്ട് എനിക്ക് ബാക്കിയുള്ള സിനിമകള്‍ ഉണ്ടാക്കുന്നത്. എപ്പോഴും ഒരു സിനിമ ഉണ്ടാവണം, വിനയ് ഫോര്‍ട്ട് പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Vinay Forrt About His Cinema Career