Entertainment news
ഏത് വേഷം വന്നാലും ചെയ്തു നോക്കാം എന്നാണ് കരുതുന്നത്, സിനിമയെന്നാല്‍ പ്രാന്താണ്: ചിയാന്‍ വിക്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 23, 01:48 pm
Tuesday, 23rd August 2022, 7:18 pm

ചിയാന്‍ വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കോബ്ര ഓഗസ്റ്റ് 31നാണ് തിയേറ്റുറുകളില്‍ എത്തുന്നത്.

മൂന്നു വര്‍ഷത്തിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന വിക്രമിന്റെ ചിത്രമെന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമക്കായി കാത്തിരിക്കുന്നത്.

ഇപ്പോഴിതാ ട്രിച്ചിയിലെ സെന്റ് ജോസഫ് കോളേജില്‍ വച്ച് നടന്ന കോബ്രയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സിനിമയെന്നാല്‍ തനിക്ക് ജീവനാണെന്നും, സിനിമയെന്നാല്‍ തനിക്ക് പ്രാന്താണെന്നും പറയുകയാണ് ചിയാന്‍ വിക്രം.

ഏത് വേഷം വന്നാലും അത് ചെയ്ത് നോക്കാം എന്നാണ് താന്‍ വിചാരിക്കുന്നതെന്നും വിക്രം പറയുന്നു. ‘കോബ്രയുടെ ഏറ്റവും വലിയ വിജയം അതിന്റെ സംവിധായകന്‍ അജയ് ജ്ഞാനമുത്തുവാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു. അദ്ദേഹം ചെയ്ത സിനിമകള്‍ എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട സിനിമകളാണ്. അദ്ദേഹത്തിന്റെ ഇതുവരെയുള്ള സിനിമകളില്‍ നിന്ന് വ്യത്യസ്തമായ പ്രമേയത്തിലുള്ള ചിത്രമായിരിക്കും കോബ്ര.

എന്നെ സംബന്ധിച്ച് ഏതൊരു കഥാപാത്രം വന്നാലും. അത് ചെയ്ത് നോക്കാം എന്നാണ് ഞാന്‍ കരുതുന്നത്. സിനിമയോട് അത്രമാത്രം സ്നേഹമാണ് എനിക്കുള്ളത്. എനിക്ക് സിനിമയെന്നാല്‍ പ്രാന്തും ജീവിനുമാണ്,’ വിക്രം പറഞ്ഞു.

സയന്‍സ് ഫിക്ഷന്‍,സൈക്കോളജിക്കല്‍ ത്രില്ലര്‍, ഫാമിലി ഡ്രാമ എന്നീ ജോണറിലാണ് കോബ്ര ഒരുക്കിയിരിക്കുന്നത്. സിനിമയടെ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ കൊവിഡ് കാരണം റഷ്യയില്‍ വെച്ചാണ് ഷൂട്ട് ചെയ്തത്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ സിനിമയിലെ ഒരു പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ട്. കൂടതെ ശ്രീനിധി ഷെട്ടി, മിയ ജോര്‍ജ്, റോഷന്‍ മാത്യു എന്നിവരും സിനിമയിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight: Actor vikram says that he is mad at cinema