national news
നടി വിജയശാന്തി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക്; ഖുശ്ബുവിന് ശേഷം പാര്‍ട്ടിവിടുന്ന രണ്ടാമത്തെ സിനിമാതാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 06, 10:59 am
Sunday, 6th December 2020, 4:29 pm

ഹൈദരാബാദ്: നടി വിജയശാന്തി കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചു. തിങ്കളാഴ്ച നടി ബി.ജെ.പിയില്‍ ചേരുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.

തിങ്കളാഴ്ച ദല്‍ഹിയില്‍ വെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരിക്കും വിജയശാന്തിയുടെ ബി.ജെ.പി പ്രവേശനം.

ഇതിന് മുന്നോടിയായി തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍ ബണ്ഡി സഞ്ജയ് ദല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

2014 ലാണ് വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ദക്ഷിണേന്ത്യന്‍ സിനിമയുടെ അമിതാഭ് ബച്ചന്‍ വിജയശാന്തി അറിയപ്പെട്ടിരുന്നത്. 1997 ല്‍ സജീവരാഷ്ട്രീയത്തിലേക്കിറങ്ങിയ താരം ആദ്യം ബി.ജെ.പിയിലായിരുന്നു.

പ്രത്യേക തെലങ്കാന സംസ്ഥാനത്തിനായുള്ള പ്രക്ഷോഭങ്ങളില്‍ ടി.ആര്‍.എസ് തലവന്‍ കെ.സി.ആറുമായി അടുത്തതോടെ 2009-14 വര്‍ഷങ്ങളില്‍ പാര്‍ട്ടി എം.പിയായി.

പിന്നീടാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

രണ്ട് മാസത്തിനിടെ ദക്ഷിണേന്ത്യയില്‍ നിന്ന് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേരുന്ന രണ്ടാമത്തെ സിനിമാതാരമാണ് വിജയശാന്തി.

ഒക്ടോബറില്‍ ഖുശ്ബു സുന്ദറും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. 2014 ലായിരുന്നു ഖുശ്ബുവും കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Vijayashanthi quits Congress, to join BJP