മലയാള സിനിമകളില്‍ വ്യത്യസ്തമായ റോളുകള്‍ ചെയ്ത് ശ്രദ്ധേയനായ നടനാണ് വിജയരാഘവന്‍. തന്റെ സിനിമാ ജീവിതത്തില്‍ നഷ്ടമായി അദ്ദേഹം കാണുന്നത് ചില സംവിധായകരുടെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയാത്തതാണ്.
മമ്മൂട്ടി പലപ്പോഴും അവരുടെ കൂടെ വര്‍ക്ക് ചെയ്ത അനുഭവങ്ങള്‍ തന്നോട് പറയാറുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ജീവിതത്തില്‍ തോന്നിയ നഷ്ടമെന്തെന്നാല്‍ എനിക്ക് കെ.ജി .ജോര്‍ജിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുപോലെ പ്രിയദര്‍ശന്റെ സിനിമയില്‍ അഭിനയിച്ചിട്ടില്ല. പദ്മരാജന്‍, ബാലചന്ദ്ര മേനോന്‍, ഹരിഹരന്‍ സാര്‍ അങ്ങനെ അനവതി പേരുടെ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല.
സിബി മലയിലിന്റെ ഒരു സിനിമയില്‍ മാത്രമെ ഞാന്‍ അഭിനയിച്ചിട്ടുളളു. സത്യന്‍ അന്തിക്കാടിന്റെ രണ്ട് സിനിമയില്‍ അഭിനയിച്ചു. ഞാന്‍ സിനിമയിലേക്ക് വന്ന സമയത്ത് ഒന്നും അവരുടെ സിനിമയില്‍ അഭിനയിച്ചിട്ടില്ല.
അതൊക്കെ വലിയ നഷ്ടമാണ്. മമ്മൂട്ടിയൊക്കെ അവരുടെ സിനിമകളില്‍ അഭിനയിച്ചതിനെക്കുറിച്ച് പറഞ്ഞ് തന്നിട്ടുണ്ട്. അതൊക്കെ നല്ല എക്‌സ്പീരിയന്‍സാണെന്ന് പലപ്പോഴും സംസാരിക്കുമ്പോള്‍ പറഞ്ഞിട്ടുണ്ട്. അവരുടെ കൂടെ അഭിനയിച്ച അനുഭവങ്ങളൊക്കെ വലിയ കാര്യമാണ്. മലയാളത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭരതേട്ടന്റെ കൂടെയൊന്നും ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല,” വിജയരാഘവന്‍ പറഞ്ഞു.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിലാണ് അവസാനമായി അദ്ദേഹം അഭിനയിച്ചത്. പ്രണവ് മോഹന്‍ലാലിന്റെ അച്ഛനായിട്ടാണ് ചിത്രത്തില്‍ അഭിനയിച്ചത്. നീലകണ്ഠന്‍ മൂര്‍ത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്.
content highlight: actor vijayaraghavan about mammootty