നടന് വിജയ് സേതുപതിയുടെ ജന്മദിനം കൊണ്ടാടുകയാണ് സിനിമാലോകം. നടന് ആശംസകളറിയിച്ച് സിനിമാമേഖലയില്‍ നിന്നുള്ളവരും ആരാധകരും രംഗത്തുണ്ട്. പക്ഷെ ജന്മദിനത്തില് ആശംസകളറിയച്ചവരോടെല്ലാം നന്ദിക്കൊപ്പം മാപ്പും പറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി.
പൊന്റാം സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റില്‍ വെച്ച് നടന്ന വിജയ് സേതുപതിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വാളെടുത്ത് കേക്ക് കട്ട് ചെയ്യുന്ന വിജയ് സേതുപതിയുടെ ചിത്രമായിരുന്നു ഇത്. ഇതിന് പിന്നാലെ നടനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും കുട്ടികളുള്‍പ്പെടെയുള്ള നടന്റെ ആരാധകര്‍ക്ക് തെറ്റായ മാതൃക നല്‍കുകയാണെന്നും നിരവധി പേര് അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വിജയ് സേതുപതി തന്നെ രംഗത്തെത്തിയത്.
‘എനിക്ക് ജന്മദിനാശംസകള് നേര്‍ന്ന സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ക്കും ആരാധകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. മൂന്ന് ദിവസം മുന്‍പ് നടന്ന എന്റെ ജന്മദിനാഘോഷത്തിന്റെ ഫോട്ടോ ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. ഞാന്‍ വാളെടുത്ത് കേക്ക് മുറിക്കുന്ന ഫോട്ടോയാണത്. ഞാന്‍ അഭിനയിക്കുന്ന സംവിധായകന് പൊാമിന്റെ ചിത്രത്തില്‍ ആ വാളിന് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് പൊന്മാറിന്റെയും ടീമിന്റെയും കൂടെ ജന്മദിനം ആഘോഷിച്ചപ്പോള്‍ ഞാന്‍ ആ വാള് കേക്ക് മുറിക്കാന്‍ ഉപയോഗിച്ചത്.
നിരവധി പേര് ഇത് തെറ്റായ മാതൃകയാണെന്ന് ചൂണ്ടിക്കാണിച്ചു. ഇപ്പോള്‍ മുതല്‍ ഞാന്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കും. എന്റെ പ്രവൃത്തികള്‍ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു, ഖേദം പ്രകടിപ്പിക്കുന്നു.’ വിജയ് സേതുപതിയുടെ ട്വീറ്റില്‍ പറയുന്നു.
നേരത്തെ വാളെടുത്ത് ബര്‍ത്ത്ഡേ കേക്ക് മുറിച്ച സംഭവത്തില്‍ ചില ഗുണ്ടകളെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവം ചൂണ്ടിക്കാണിച്ചുകൊണ്ട് വിജയ് സേതുപതിയെയും അറസ്റ്റ് ചെയ്യുമോയെന്നും ചിലര്‍ ചോദ്യമുന്നയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക