കൂടെ അഭിനയിക്കുന്ന ചെറിയ വേഷം ചെയ്യുന്ന നടന്മാരെ പോലും മമ്മൂട്ടി കൃത്യമായി നീരീക്ഷിക്കുമെന്ന് നടന്‍ വിജയ് നെല്ലിസ്. കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയില്‍ തനിക്ക് ചെയ്യാന്‍ ചെറിയ വേഷമാണുള്ളതെങ്കില്‍ പോലും മമ്മൂട്ടി സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്ന് വിജയ് പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”കുട്ടനാടന്‍ ബ്ലോഗിന്റെ ലൊക്കേഷനിലാണ് ഞാന്‍ ആദ്യമായിട്ട് മമ്മൂക്കയെ കാണുന്നത്. ആ സമയത്താണ് നാഷണല്‍ അവാര്‍ഡ് പ്രഖ്യാപനമുണ്ടായിരുന്നത്. മമ്മൂക്ക ലഞ്ച് ബ്രേക്ക് സമയത്ത് അത് മുഴുവനിരുന്ന് കണ്ടു.
ഏതൊക്കെയോ ഭാഷയിലുള്ള ആളുകള്‍ക്കുള്ള അവാര്‍ഡാണ്. ഇന്ത്യയിലെ പല ഭാഷകളിലുള്ളവര്‍ക്കാണ് അവാര്‍ഡ് കിട്ടുന്നത്. അതിനോടുള്ള അദ്ദേഹത്തിന്റെ എക്‌സൈറ്റ്‌മെന്റ് കണ്ട് എനിക്കും ആവേശം വന്നു. അതിലൂടെയാണ് ഇതിലെ ആളുകളുടെ പാഷന്‍ എന്താണെന്ന് എനിക്ക് മനസിലായത്.
സാധാരണ നമ്മുടെ ഭാഷയില്‍ കിട്ടുമ്പോള്‍ എക്‌സൈറ്റ്‌മെന്റ് ഉണ്ടാകും അത് സ്വാഭാവികമാണ്. മമ്മൂക്ക വരുമ്പോള്‍ ഒരു ഓറയുണ്ടെന്ന് പലരും പറഞ്ഞ് ഞാനും കേട്ടിട്ടുണ്ട്. അത് സത്യമാണ്.
മമ്മൂക്ക നമ്മുടെ അടുത്തേക്ക് വരുമ്പോള്‍ അത് വേറൊരു പേഴ്‌സണാലിറ്റി തന്നെയാണ്. ശരിക്കും അദ്ദേഹത്തിലേക്കാണ് നമ്മുടെ നോട്ടം പോകുക. ആ സിനിമയില്‍ മുഴുവന്‍ സീനിലും ഞാന്‍ വെള്ള ഖദറാണ് ധരിക്കുന്നത്.
എന്നെ പിന്നെ ഒരു പരിപാടിക്ക് കണ്ടപ്പോള്‍ അദ്ദേഹം ആദ്യം ചോദിച്ചത് എന്റെ ഖദര്‍ എവിടെയാണെന്നാണ്. എന്നെ പോലെ ചെറിയ വേഷം ചെയ്യുന്ന വ്യക്തിയെ പോലും മമ്മൂക്ക നന്നായി ഒബ്‌സേര്‍വ് ചെയ്യും,” വിജയ് പറഞ്ഞു.
CONTENT HIGHLIGHT: ACTOR VIJAY NELLIZ ABOUT MAMMOOTTY