| Tuesday, 28th April 2020, 5:19 pm

ലോക്ഡൗണില്‍ സര്‍ക്കസുകാര്‍ കുടുങ്ങി പോയി; സഹായമെത്തിച്ച് വിജയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തന്റെ ആരാധകരെ ഉപയോഗിച്ച് നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നടനാണ് വിജയ്. ഈ ലോക്ഡൗണ്‍ കാലത്തും അങ്ങനെയാരു സഹായം വിജയ് എത്തിച്ചു നല്‍കിയിരിക്കുകയാണ്.

ലോക്ഡൗണായതിനാല്‍ മണ്ണാര്‍ഗുഡിയില്‍ കുടുങ്ങി പോയ ബോംബൈ സര്‍ക്കസ് ടീമിനാണ് വിജയ് സഹായമെത്തിച്ചത്.സര്‍ക്കസ് ടീമിന്റെ വിഷമറിഞ്ഞ വിജയ് ഫാന്‍സ് അസോസിയേഷനായ ദളപതി വിജയ് മക്കള്‍ ഇയക്കം നേതാവായ ബിസി ആനന്ദിനെ വിളിക്കുകയും വിവരം അന്വേഷിക്കുകയും ചെയ്യാനാവശ്യപ്പെടുകയും ചെയ്തു.

അസോസിയേഷന്‍ ഭാരവാഹിയായ രാജ സര്‍ക്കസ് തമ്പ് സന്ദര്‍ശിക്കുകയും സഹായം എത്തിക്കുകയും ചെയ്തു. 120 കിലോ അരി, 20 കിലോ ഗോതമ്പ്, പലചരക്ക് സാധനങ്ങള്‍, 8600 രൂപയുടെ പച്ചക്കറികള്‍ എന്നിവ രാജ തന്റെ പണം ചെലവഴിച്ചാണ് വാങ്ങി നല്‍കിയത്. വിജയുടെ അന്വേഷണം സര്‍ക്കസ് ടീമംഗങ്ങളെ അറിയിക്കുകയും ചെയ്തു.

നേരത്തെ വിജയ് 1.3കോടി രൂപയാണ് വിവിധ സര്‍ക്കാരുകള്‍ക്കായി നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍, തമിഴ്‌നാട്, കേരളം, ആന്ധ്രപ്രദേശ്, പുതുച്ചേരി സര്‍ക്കാരുകള്‍ക്കും ഫെഫ്‌സി യൂണിയനുമായാണ് തുക നല്‍കിയത്.

അത് കൂടാതെയായിരുന്നു ആരാധകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ വിജയ് തീരുമാനിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും വിജയ് ധനസഹായം നല്‍കിയത് വാര്‍ത്താ സമ്മേളനത്തില്‍ എടുത്ത് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more