ചെന്നൈ: ലോക്ഡൗണില്‍ മനുഷ്യരെപ്പോലെ തന്നെ ദുരിതമനുഭവിക്കുന്ന മൃഗങ്ങള്‍ക്കായി നടന്‍ വിജയ്‌യുടെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്.
തമിഴ്‌നാട്ടിലെ പുതുകോട്ടയ്ക്ക് സമീപം ഒരു വാട്ടര്‍ ടാങ്ക് സ്ഥാപിച്ചാണ് ഫാന്‍സ് അസോസിയേഷന്‍ മാതൃകയായത്. കുരങ്ങന്‍മാര്‍ ധാരാളമായെത്തുന്ന പ്രദേശത്ത് അവയ്ക്ക് വെള്ളം കുടിക്കാന്‍ കൂടി വേണ്ടിയാണ് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചത്.
ദിവസവും 300 ലേറെ കുരങ്ങന്‍മാരാണ് ഇവിടെയെത്തുന്നത്. പുതുക്കോട്ടെ മെഡിക്കല്‍ കോളെജിനു സമീപമുള്ള ഹനുമാന്‍ ക്ഷേത്രത്തിലാണ് ഇവ കൂട്ടമായി എത്തുന്നത്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവയ്ക്ക് ഭക്ഷണവും വെള്ളവും കിട്ടാതായി. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കുരങ്ങന്‍മാര്‍ക്കായി വാട്ടര്‍ ടാങ്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു.
അതോടൊപ്പം തന്നെ പ്രദേശത്ത് എത്തുന്ന കുരങ്ങന്‍മാര്‍ക്ക് പഴവും മറ്റ് ഭക്ഷണസാധനങ്ങളും നല്‍കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടു തന്നെ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ എത്തിയാണ് ഈ സംരംഭം ഉദ്ഘാടനം ചെയ്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Vijay Fans Association Makes Water Tank For Monkeys