Movie Day
വിജയിയുടെ കട്ടൗട്ടില്‍ പിണറായിയും; ഭാവി മുഖ്യമന്ത്രിയെന്ന് ആരാധകര്‍, ഇന്നത്തെ നടന്‍ നാളത്തെ നേതാവാകാമെന്ന് വിജയിയുടെ അച്ഛന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Jun 22, 03:49 am
Monday, 22nd June 2020, 9:19 am

ചെന്നൈ: സാമൂഹ്യപ്രതിബദ്ധതയുള്ള നടനാണ് വിജയ് എന്ന് പിതാവ് ചന്ദ്രശേഖര്‍. വിജയിയുടെ 46-ാം പിറന്നാളിനോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വിജയ് യുവാക്കളുടെ ഐക്കണാണ്. സാമൂഹ്യപ്രതിബദ്ധതയുള്ള നടനാണ് വിജയ്. നാളെ എന്താകുമെന്ന് പ്രവചിക്കാനാവില്ല. ഇന്നത്തെ നടന്‍ നാളത്തെ നേതാവാകാം’, അദ്ദേഹം പറഞ്ഞു.


അതേസമയം ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചാണ് തമിഴ്‌നാട്ടില്‍ പലയിടത്തും വിജയിയ്ക്ക് പിറന്നാളാശംസ അറിയിച്ച് ആരാധകര്‍ കട്ടൗട്ടുകളൊരുക്കിയിരിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റേയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റേയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടേയും ചിത്രങ്ങള്‍ വിജയിയുടെ കട്ടൗട്ടിലുണ്ട്.

അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ പാടില്ലെന്ന് വിജയ്, ആരാധകരോട് പറഞ്ഞിട്ടുണ്ട്. മാസ്റ്റര്‍ എന്ന വിജയ് ചിത്രം റിലീസിന് ഒരുങ്ങിയിരിക്കവേയായിരുന്നു കൊവിഡിന്റെ രംഗപ്രവേശനം.

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.