| Friday, 30th July 2021, 4:59 pm

വിജയ് പന്തുതട്ടുന്ന ഒരു ഫോട്ടോ; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ബിഗില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: നടന്‍ വിജയ്‌യുടെ ഒറ്റ ഫോട്ടോയില്‍ ട്വിറ്ററില്‍ വീണ്ടും ട്രെന്‍ഡിംഗായി ബിഗില്‍. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ഫോട്ടോ പുറത്തിറങ്ങിയതോട് കൂടിയാണ് ബിഗില്‍ വീണ്ടും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചത്.

വിജയ് ഫുട്‌ബോള്‍ കളിക്കുന്ന ഒരു ഫോട്ടോയാണ് പുറത്തു വന്നിരിക്കുന്നത്. ആറ്റ്‌ലിയുടെ സംവിധാനത്തില്‍ ഫുട്‌ബോള്‍ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രമാണ് ബിഗില്‍.

നയന്‍താരയാണ് വിജയ്‌യുടെ നായികയായി എത്തിയിരുന്നത്. ജാക്കി ഷെറോഫ്, വിവേക്, ആനന്ദരാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പെണ്‍കുട്ടികള്‍ അടങ്ങുന്ന ഒരു ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായാണ് വിജയ് ഈ ചിത്രത്തില്‍ അഭിനയിച്ചത്.

തെറി, മെര്‍സല്‍ എന്നീ ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ആറ്റ്‌ലി കുമാറും, വിജയ്‌യും ഒന്നിച്ച മൂന്നാമത്തെ ചിത്രമാണ് ബിഗില്‍. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് എ.ആര്‍ റഹ്‌മാനായിരുന്നു.

നേരത്തെ കഴിഞ്ഞ ഫെബ്രുവരിയില്‍ വിജയ്‌യുടെ ഒരു ട്വീറ്റ് ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് എന്ന ബഹുമതി നേടിയിരുന്നു. ആദായ നികുതി വകുപ്പ് നടത്തിയതിന് പിന്നാലെ വിജയ് ഒരു സെല്‍ഫി ട്വീറ്റ് ചെയ്തിരുന്നു.

ഇതാണ് ട്വിറ്ററിന്റെ അംഗീകാരം നേടിയത്.

ഫെബ്രുവരിയില്‍ മാസ്റ്ററിന്റെ ചിത്രീകരണം നടക്കുന്നതിനിടയിലായിരുന്നു വിജയ്‌യെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത് ചെന്നൈയിലെ വീട്ടിലെത്തിച്ച് പരിശോധന നടത്തിയത്.

ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എ.ജി.എസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു നടപടി. എന്നാല്‍ വിജയ്‌യുടെ പേരില്‍ അനധികൃതമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Vijay Bigil Movie Trending

We use cookies to give you the best possible experience. Learn more