തമിഴ് സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്ന തരത്തിലുള്ള സിനിമ എപ്പോഴാണ് ചെയ്യുകയെന്നാണ് തന്നോട് തന്നെ ചോദിക്കുന്നതെന്ന് നടന്‍ വിജയ്. സണ്‍ പിക്‌ചേഴ്‌സിന് വേണ്ടി സംവിധായകന്‍ നെല്‍സണ്‍ നടത്തിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്.
ഒരു വിജയ് മറ്റൊരു വിജയ്‌യെ ഇന്റര്‍വ്യൂ ചെയ്യുകാണെങ്കില്‍ എന്തായിരിക്കും ചോദിക്കുകയെന്നായിരുന്നു നെല്‍സന്റെ ചോദ്യം.
‘ഇത്രയും കാലം കൊണ്ട് തമിഴ് സിനിമ നല്ലൊരു സ്ഥലത്താണ് നിങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത്. തമിഴ് സിനിമയെ ഉയരത്തിലേക്ക് കൊണ്ടുപോകുന്ന രീതിയിലൊരു സിനിമ എപ്പോഴാണ് ചെയ്യാന്‍ പോകുന്നത്,’ എന്നാണ് താന്‍ തന്നോട് തന്നെ ചോദിക്കാനാഗ്രഹിക്കുന്നതെന്ന് പറഞ്ഞു.
അതേസമയം അത്തരമൊരു സിനിമ എന്ന് സംഭവിക്കുമെന്ന നെല്‍സന്റെ ചോദ്യത്തിന് വിജയ് ഉത്തരം നല്‍കാനും തയാറായില്ല.
വംശി പെഡിപ്പിള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെപറ്റിയും വിജയ് സംസാരിച്ചു. ദളപതി 66 തമിഴ് സിനിമയാണെന്നും തെലുങ്കു സംവിധായകനും തെലുങ്കു നിര്‍മാതാവുമുള്ളത് കൊണ്ട് തെലുങ്കിലും എടുക്കുന്നുണ്ടെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുന്നതാണെന്ന് വിജയ് പറഞ്ഞു. തെലുങ്കിലേക്ക് ഡബ്ബ് ചെയ്താണ് ചിത്രം റിലീസ് ചെയ്യുന്നതെന്നും വിജയ് പറഞ്ഞു.
10 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ് നല്‍കുന്ന അഭിമുഖമാണിത്. മുമ്പ് കൊടുത്ത അഭിമുഖം അച്ചടിച്ച് വന്നപ്പോള്‍ താന്‍ പറഞ്ഞതില്‍ നിന്നും മറ്റൊരു രീതിയിലാണ് അച്ചടിച്ച് വന്നതെന്നും അതോടെയാണ് കുറച്ച് നാളത്തേന് അഭിമുഖങ്ങള്‍ കൊടുക്കേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും വിജയ് പറഞ്ഞു.
ഇപ്പോള്‍ എനിക്കെന്തൊക്കെ പറയാനുണ്ടോ അതെല്ലാം ഒന്നിച്ചാക്കി പുതിയ സിനിമകളുടെ ഓഡിയോ ലോഞ്ചില്‍ വെച്ച് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 13 നാണ് ബീസ്റ്റ് റിലീസ് ചെയ്യുന്നത് നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡേ ആണ് നായിക. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് എന്നിവരും ബീസ്റ്റില്‍ അഭിനയിക്കുന്നുണ്ട്.
Content Highlight: Actor Vijay asks himself when he will make a film that will take Tamil cinema to another level