ട്വിറ്ററിന്റെ ഒരു ചോദ്യവും അതിന് ആമസോണ്‍ പ്രൈമം നല്‍കിയ മറുപടിയുമാണ് ഇന്ന് സിനിമാ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. ട്വിറ്ററിന്റെ ചോദ്യത്തിന് നടന്‍ വിജയ് യെ ഫോളോ ചെയ്യാന്‍ ആമസോണ്‍ മറുപടി നല്‍കിയതിന്റെ ആഘോഷത്തിലാണ് വിജയ് ഫാന്‍സ്.
കഴിഞ്ഞ ദിവസം ട്വിറ്ററിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും ഞങ്ങള്‍ ഇന്ന് ആരെ ഫോളോ ചെയ്യണമെന്ന് ചോദിച്ച് ട്വീറ്റ് വന്നിരുന്നു. ഇതിന് മറുപടിയായി വിജയ് യെ ടാഗ് ചെയ്യുകയായിരുന്നു ആമസോണ്‍. ചുണ്ടത്ത് വിരല്‍ വെച്ചുള്ള സ്‌മൈലിയും ഇതിനൊപ്പം ആമസോണ്‍ ചേര്‍ത്തിരുന്നു.
മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററുകളില്‍ ചുണ്ടത്ത് വിരല്‍ വെച്ചു നില്‍ക്കുന്ന വിജയ് പ്രത്യക്ഷപ്പെട്ടതോടെ ഈ ഇമോജിയെ മാസ്റ്ററിനെയും വിജയ് യെയും സൂചിപ്പിക്കാനായി ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. മാസ്റ്റര്‍ ചിത്രീകരണത്തിനിടെ വിജയ് ക്കെതിരെ ഇ.ഡി അന്വേഷണവും മറ്റും വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ വായടിപ്പിക്കുന്ന മറുപടിയായും മാസ്റ്ററിന്റെ പോസ്റ്ററിനെ ആരാധകര്‍ ആഘോഷിച്ചിരുന്നു.
ജനുവരി 13നാണ് മാസ്റ്റര്‍ തിയറ്ററുകളിലെത്തിയത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം ഇരുന്നൂറ് കോടിയിലേറെ നേടിയിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ തിയേറ്ററുകള്‍ക്ക് ഏറെ ആശ്വസമായിരുന്നു മാസ്റ്ററിന്റെ റിലീസ്.
തിയേറ്ററര്‍ റിലീസിന് ശേഷം ആമസോണ്‍ പ്രൈമിലായിരുന്നു മാസ്റ്റര്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്തു. തിയേറ്ററിലും ഒ.ടി.ടിയിലും മാസ്റ്റര്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററില്‍ വിജയ് യും വിജയ് സേതുപതിയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവരായിരുന്ന മറ്റു പ്രധാന കഥാപാത്രങ്ങളായെത്തിയത്.
വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു മാസ്റ്റര്‍. ചിത്രത്തില്‍ കോളേജ് പ്രൊഫസറായ ജെ.ഡി എന്ന കഥാപാത്രമായിട്ടായിരുന്നു വിജയ് എത്തിയത്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിച്ചത്. ചിത്രത്തിലെ പാട്ടുകളും മറ്റു ഇന്‍ട്രോ മ്യൂസികുമെല്ലാം ശ്രദ്ധ നേടിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക