ചെന്നൈ: കൊങ്കുനാട് വിഭജനത്തിനെതിരെ നടന്‍ വടിവേലു. എല്ലാ നാടും ചേര്‍ന്ന തമിഴ്‌നാട് അങ്ങനെ തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്‌നാടിനെ വിഭജിക്കുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും വടിവേലു പറഞ്ഞു.
മുഖ്യമന്ത്രി സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം. സിനിമയിലേക്ക് സജീവമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
കോയമ്പത്തൂര്‍ ആസ്ഥാനമായി പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യം ഉന്നയിച്ച് ബി.ജെ.പി. തമിഴ്നാട് ഉപാധ്യക്ഷന്‍ കാരൂര്‍ നാഗരാജന്‍ നേരത്തെ രംഗത്തുവന്നിരുന്നു. കോയമ്പത്തൂരും ചെന്നൈയും ആസ്ഥാനമായി രണ്ട് സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം.
കൊങ്കുനാട് എന്ന പേരിലാണ് പുതിയ സംസ്ഥാനം രൂപീകരിക്കേണ്ടതെന്നാണ് ഉയര്‍ത്തുന്ന ആവശ്യം. തമിഴ്നാടിനെ വിഭജിക്കേണ്ടത് ആവശ്യമാണെന്ന് കാരൂര്‍ നാഗജരാജന്‍ പറഞ്ഞിരുന്നു.
നേരത്തെ ഇക്കാര്യം മുന്നോട്ട് വെച്ച് ബി.ജെ.പി. അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് കോങ്കുനാട് എന്നാവശ്യം ട്രെന്റിംഗ് ആക്കിയിരുന്നു.
അധികാരത്തിലേറിയ ഡി.എം.കെ. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ബി.ജെ.പിയുടെ നീക്കം. തമിഴ്നാട്ടിലെ പടിഞ്ഞാറന്‍ ജില്ലകളെയാണ് കൊങ്കുനാട് എന്ന് വിളിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Actor Vadivelu about Kongu Nadu