| Wednesday, 22nd September 2021, 8:02 pm

എന്തെങ്കിലുമൊക്കെ സംസാരിക്കെന്ന് ഉണ്ണിമുകുന്ദനോട് മോഹന്‍ലാല്‍; ലൊക്കേഷനില്‍ പിറന്നാളാഘോഷം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: വളരെ കുറഞ്ഞകാലം കൊണ്ട് തന്നെ മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയ സ്ഥാനം നേടിയ നടനാണ് ഉണ്ണിമുകുന്ദന്‍. ശരീരസൗന്ദര്യവും ആരോഗ്യവും ഒരുപോലെ കാത്തുസൂക്ഷിക്കുന്ന ഉണ്ണിമുകുന്ദന്‍ മല്ലുസിംഗ്, വിക്രമാദിത്യന്‍ എന്നീ സിനിമകളില്‍ കേന്ദ്രകഥാപാത്രവുമായിരുന്നു.

ബുധനാഴ്ച ഉണ്ണിമുകുന്ദന്റെ ജന്മദിനമായിരുന്നു. ജീത്തു ജോസഫ്-മോഹന്‍ലാല്‍ ടീമിന്റെ 12th മാന്‍ എന്ന സിനിമയിലാണ് താരമിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ട്വല്‍ത് മാന്റെ സെറ്റില്‍ വെച്ചായിരുന്നു ഉണ്ണിയുടെ ഇത്തവണത്തെ പിറന്നാളാഘോഷം. മോഹന്‍ലാലിനൊപ്പമാണ് ഉണ്ണി കേക്ക് മുറിച്ചത്.

കേക്ക് മുറിച്ച ശേഷം ഉണ്ണിമുകുന്ദനോട് എന്തെങ്കിലും സംസാരിക്കണമെന്ന് മോഹന്‍ലാല്‍ പറയുന്ന വീഡിയോ വൈറലാകുന്നുണ്ട്.

താരത്തിന് പിറന്നാളാശംസയുമായി ആരാധകരും സഹപ്രവര്‍ത്തകരും അടക്കം ഒട്ടേറെപ്പേരാണ് എത്തിയത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ടോവിനോ തോമസ്, അനു സിതാര, അനുശ്രീ, അഞ്ചു കുര്യന്‍,സൂരജ് തേലക്കാട് തുടങ്ങിയവര്‍ ഉണ്ണിമുകുന്ദന് ആശംസയറിയിച്ചു.

കഴിഞ്ഞമാസമാണ് 12th മാന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. മിസ്റ്ററി ത്രില്ലറായിട്ടാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.


നിഗൂഢത നിറഞ്ഞ ഒരു വീടിന്റെ പശ്ചാത്തലത്തിലായിരുന്നു പോസ്റ്റര്‍. വീടിനകത്തുള്ള 11 പേരുടെ രൂപവും അവിടേയ്ക്ക് നടന്ന് എത്തുന്ന മോഹന്‍ലാലിന്റെ രൂപവുമായിരുന്നു പോസ്റ്ററിലുള്ളത്.

ദൃശ്യം 2വാണ് ജീത്തുവും മോഹന്‍ലാലും ഒന്നിച്ച അവസാന ചിത്രം. അതേസമയം ജീത്തു ജോസഫ് മോഹന്‍ലാല്‍ ടീമിന്റെ റാം എന്ന സിനിമ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനുണ്ട്. വിദേശത്തടക്കം ചിത്രീകരിക്കേണ്ടതിനാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ തല്‍ക്കാലം ചിത്രം മാറ്റി വെയ്ക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Unnimukundan Birthday Mohanlal 12th Man

We use cookies to give you the best possible experience. Learn more