കൊച്ചി: വളരെ കുറഞ്ഞകാലം കൊണ്ട് തന്നെ മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയ സ്ഥാനം നേടിയ നടനാണ് ഉണ്ണിമുകുന്ദന്. ശരീരസൗന്ദര്യവും ആരോഗ്യവും ഒരുപോലെ കാത്തുസൂക്ഷിക്കുന്ന ഉണ്ണിമുകുന്ദന് മല്ലുസിംഗ്, വിക്രമാദിത്യന് എന്നീ സിനിമകളില്‍ കേന്ദ്രകഥാപാത്രവുമായിരുന്നു.
ബുധനാഴ്ച ഉണ്ണിമുകുന്ദന്റെ ജന്മദിനമായിരുന്നു. ജീത്തു ജോസഫ്-മോഹന്‍ലാല്‍ ടീമിന്റെ 12th മാന്‍ എന്ന സിനിമയിലാണ് താരമിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞമാസമാണ് 12th മാന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. മിസ്റ്ററി ത്രില്ലറായിട്ടാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
നിഗൂഢത നിറഞ്ഞ ഒരു വീടിന്റെ പശ്ചാത്തലത്തിലായിരുന്നു പോസ്റ്റര്‍. വീടിനകത്തുള്ള 11 പേരുടെ രൂപവും അവിടേയ്ക്ക് നടന്ന് എത്തുന്ന മോഹന്‍ലാലിന്റെ രൂപവുമായിരുന്നു പോസ്റ്ററിലുള്ളത്.
ദൃശ്യം 2വാണ് ജീത്തുവും മോഹന്‍ലാലും ഒന്നിച്ച അവസാന ചിത്രം. അതേസമയം ജീത്തു ജോസഫ് മോഹന്‍ലാല്‍ ടീമിന്റെ റാം എന്ന സിനിമ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനുണ്ട്. വിദേശത്തടക്കം ചിത്രീകരിക്കേണ്ടതിനാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ തല്ക്കാലം ചിത്രം മാറ്റി വെയ്ക്കുകയായിരുന്നു.