താനൊരു ഹാര്‍ഡ്കോര്‍ ലാലേട്ടന് ഫാനാണെന്നും സ്ഫടികം സിനിമ കണ്ട ശേഷമാണ് ഒരു സിനിമാ നടനാകണമെന്ന ആഗ്രഹം വന്നതെന്നും നടന് ഉണ്ണി മുകുന്ദന്. വെറൈറ്റി മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി.
മോഹന്‍ലാലിന്റേയോ മമ്മൂട്ടിയുടേയോ ഒരു ബയോപിക് എടുക്കാന്‍ അവസരം ലഭിച്ചാല്‍ ആരെ വെച്ച് സിനിമ ചെയ്യുമെന്ന ചോദ്യത്തിന് അത് ലാലേട്ടനെ വെച്ച് ചെയ്യാമെന്നായിരുന്നു ഉണ്ണിയുടെ മറുപടി. അതിന് കാരണമുണ്ടെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.
‘ അങ്ങനെ ഒരു അവസരം വന്നാല്‍ ലാല്‍ സാറിന്റെ ബയോപിക് ചെയ്യാനായിരിക്കും താത്പര്യപ്പെടുക. ഞാന്‍ കേട്ടിട്ടുണ്ട് പുള്ളി പണ്ടൊരു റെസ്ലര് ആയിരുന്നു എന്ന്. സിനിമയുടെ തുടക്കം വേണമെങ്കില്‍ നമുക്ക് ഇങ്ങനെ ആരംഭിക്കാം.
ഒട്ടും സിനിമ താത്പര്യമില്ലാതിരുന്ന കാലഘട്ടം. ഒരു നായര്‍ കുടുംബം. അച്ഛനും അമ്മയ്ക്കും കുടുംബത്തിനുമൊപ്പം കഴിഞ്ഞ സമയം. പിന്നെ കോളേജ് ലൈഫ്. അതിന് ശേഷം സുഹൃത്തുക്കള്‍ വഴി സിനിമയില്‍ വരുന്നു.
റെസ്ലിങ് ഉള്ളതുകൊണ്ട് കൊണ്ട് കുറച്ച് മസാല ആഡ് ചെയ്യാം അടിയും ഇടിയുമൊക്കെ. പിന്നെ ഒരു പോയിന്റില്‍ അദ്ദേഹം ആക്ടിങ് തുടങ്ങി. സിനിമയില്‍ കയറുന്ന സമയത്ത് വലിയ ഗ്ലാമറില്ലെന്നും മുഖക്കുരു ഉണ്ടെന്നും എല്ലാം പറഞ്ഞ് നായകനാകാതെ വില്ലനായി വരുന്നു.
ഇതിലെ ഹൈ പോയിന്റ് ഞാന്‍ പറഞ്ഞു തരാം. പിന്നെ തെലുങ്കില്‍ ആദ്യമായി അഭിനയിക്കാന്‍ പുള്ളി പോകുന്നു. ആ സിനിമയില്‍ പുള്ളിയുടെ മകനായി ഉണ്ണി മുകുന്ദന് അഭിനയിക്കുന്നു (ചിരി). അദ്ദേഹത്തിന്റേയും എന്നേയും ആദ്യ ചിത്രം ആണ് അത്. ബയോപിക് ആകാനുള്ള കൊമേഷ്യല്‍ പ്ലോട്ടുണ്ട്, ഉണ്ണി മുകുന്ദന് പറഞ്ഞു.
എന്റെ ഫേവറെറ്റ് ആക്ടര്‍ ആണ് ജയന്. പുള്ളിയുടെ ഒപ്പം ലാലേട്ടന് അഭിനയിച്ച ഒരു ക്ലിപ്പ് കണ്ടിട്ടുണ്ട്. ഇന്‍സ്പയറിങ് ആയിട്ടുള്ള ലൈഫാണ്. ഗ്രേറ്റ് ആക്ടറാണ് അദ്ദേഹം.
ലാലേട്ടന്റെ ബയോപിക് ഇത്തരത്തില്‍ വരികയാണെങ്കില്‍ അതില്‍ ലാലേട്ടനായി അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നും അങ്ങനെ ഒരു പടം വന്നാല്‍ ടിക്കറ്റെടുത്ത് കാണുമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി.
മോഹന്‍ലാലിനൊപ്പം 12ത്ത് മാന്‍ പോലൊരു സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന് പറഞ്ഞു. ‘ഞാന്‍ അങ്ങനെ വലിയ സെലിബ്രേഷനൊന്നും ഇഷ്ടപ്പെടുന്ന ആളല്ല. 12ത്ത് മാന്റെ ഷൂട്ടിനിടയിലാണ് എന്റെ ബര്‍ത്ത് ഡേ വന്നത്. അന്ന് ലാലേട്ടന് ഷൂട്ടില്ല. എന്നിട്ടും രാത്രി 12 മണി ആയപ്പോള്‍ അദ്ദേഹം കേക്കുമായി വന്ന് എന്റെ ജന്മദിനം ആഘോഷിച്ചു. അതൊക്കെ ഒരു ഭാഗ്യമാണ്. എല്ലാവര്‍ഷവും ലാലേട്ടന്റെ കൂടെ ബര്‍ത്ത് ഡേ സെലിബ്രേറ്റ് ചെയ്യാന്‍ നമുക്ക് കഴിയില്ലല്ലോ. ആ മൊമന്റ് ക്യാമറയിലാക്കിയ വ്യക്തിയ്ക്കും നന്ദി പറയുന്നു,’ ഉണ്ണി മുകുന്ദന് പറഞ്ഞു.
Content Highlight: Actor Unni Mukundan about Mohanlal biopic