| Wednesday, 23rd November 2022, 11:45 pm

ബി.ജെ.പിയാണെങ്കിലും നാഷണലിസ്റ്റ് വാല്യൂസാണെന്റേത്, ലൈഫില്‍ ഹിഡന്‍ അജണ്ടകളൊന്നുമില്ല: ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ താരങ്ങളുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ പൊതു സമൂഹത്തില്‍ എപ്പോഴും ചര്‍ച്ചയാവുന്ന വിഷയമാണ്. അടുത്തകാലത്തായി രാഷ്ട്രീയ കാഴ്ചപ്പാടുകളുമായി ബന്ധപ്പെട്ട്‌ സമൂഹ മാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ വ്യക്തിയാണ് ഉണ്ണി മുകുന്ദന്‍.

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. താന്‍ ബി.ജെ.പി അനുകൂലിയായാണെങ്കിലും  തന്റേത് നാഷണലിസ്റ്റ് മൂല്യങ്ങളാണെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. രാജ്യത്തിനെതിരെ ഒരു രീതിയിലും താന്‍ സംസാരിക്കില്ലെന്നും ഉണ്ണി പറഞ്ഞു.

മേപ്പടിയാനില്‍ ബി.ജെ.പി അനുകൂല ഉള്ളടക്കമില്ല. എന്നാല്‍ സേവാഭാരതി എന്ന പ്രസ്താനത്തെ തള്ളിപ്പറയാന്‍ കഴിയില്ലെന്നും താരം വ്യക്തമാക്കി.

സാമൂഹിക സേവന രംഗത്ത് സജീവമായ സേവാഭാരതി തന്നെ സംബന്ധിച്ച് സിനിമ ചിത്രീകരിക്കുന്ന സമയത്ത് സൗജന്യമായി ആംബുലന്‍സ് വാഗ്ദാനം ചെയ്തവരാണ്. ഒരു ആംബുലന്‍സ് എടുത്തിട്ട് അതില്‍ സേവാഭാരതി സ്റ്റിക്കര്‍ ഒട്ടിക്കുകയായിരുന്നില്ലെന്നും അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് അജണ്ടയാണെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

‘സിനിമ കാണാത്തവര്‍ പറയുന്ന കാര്യങ്ങളാണ്. സിനിമ കണ്ടവര്‍വര്‍ക്ക് ഒരിക്കലും അത് പ്രോ ബി.ജെ.പി എന്ന ചിന്ത പോലും വരില്ല. അങ്ങനെത്തെ ഒരു എലമെന്റ് ആ സിനിമയിലില്ല. പക്ഷേ സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപറയാന്‍ പറ്റില്ല. കാരണം കേരളത്തില്‍ അങ്ങനെയൊരു പ്രസ്ഥാനമുണ്ട്, അവര്‍ സാമൂഹിക സേവന രംഗത്തുള്ളതാണ്.

എന്നെ സംബന്ധിച്ച് സിനിമ ചിത്രീകരിക്കുന്ന സമയത്ത് എനിക്ക് ഫ്രീയായി ആംബുലന്‍സ് ഓഫര്‍ ചെയ്തത് അവരാണ്. അന്ന് കൊറോണ സമയത്ത് പ്രൈവറ്റ് ആംബുലന്‍സുകാര്‍ ആംബുലന്‍സ് തരാമെന്ന് പറഞ്ഞു. എന്തെങ്കിലും എമര്‍ജന്‍സി അല്ലെങ്കില്‍ കാഷ്വാലിറ്റി വന്നാല്‍, ‘വി വില്‍ ടേക്ക് എവേ’ എന്ന് പറഞ്ഞു. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കാരണം 10-12 ദിവസം എനിക്ക് ആ സ്‌ട്രെയിന്‍ എടുത്തിട്ട് അങ്ങനെ ഷൂട്ട് ചെയ്യാന്‍ പറ്റാത്ത സാഹചര്യമായിരുന്നു.

അപ്പോള്‍ ഒരു ആംബുലന്‍സ് എടുത്തിട്ട് അതില്‍ സേവാഭാരതി സ്റ്റിക്കര്‍ ഒട്ടിക്കുകയായിരുന്നില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് അജണ്ടയാണ്. ഇതൊരു പ്രസ്ഥാനം അവരുടെ പ്രൊഡക്ട് തരികയാണെങ്കില്‍ ഉറപ്പായും അവര്‍ക്ക് താങ്ക്‌സ് കാര്‍ഡ് വെക്കും. ആ വണ്ടി ഓടിച്ചിട്ട് ഒരു രാഷ്ട്രീയ പ്രസ്താവന പറയാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല.

അതിലൊരു പൊളിറ്റിക്‌സുണ്ടെന്ന് കണ്ടെത്തി ഹനുമാന്‍ സ്വാമിയെ എന്തിന് പൂജിക്കുന്നു, കൊറോണ മാറ്റിതരുമോയെന്നൊക്കെ ചോദിച്ചാല്‍, ഞാനത്തരം ചോദ്യങ്ങള്‍ പ്രോത്സാഹിപ്പിക്കാറില്ല. എന്നെ സംബന്ധിച്ച് അങ്ങനെയൊന്നും ഒരാളോട് സംസാരിക്കാന്‍ പോലും പാടില്ല. അത് തെറ്റാണ്. എത്രയോ സിനിമകളില്‍ എത്രയോ പേര് ആംബുലന്‍സിലാണ് ശബരിമലയില്‍ പോകുന്നത്, എത്രയോ നടന്‍മാര്‍ ഹജ്ജിന് പോകുന്നത് കാണിക്കുന്നുണ്ട്. ഇതൊന്നും വിവാദമാകുന്നില്ല, ഇതിലൊന്നും ചര്‍ച്ചകളില്ല.

എനിക്കൊരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയാന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടാല്‍ പോരെ, എന്തിനാ ഒരു സിനിമയെടുക്കുന്നത്. പിന്നെ ഒരു പര്‍ട്ടിക്കുലര്‍ പോയിന്റില്‍ പ്രോ ബി.ജി.പിയായാലും എന്റേത് നാഷണലിസ്റ്റ് വാല്യൂസാണ്. ഞാന്‍ രാജ്യത്തിനെതിരെ ഒരു രീതിയിലും സംസാരിക്കില്ല. ഇതൊക്കെയാണ് നമ്മുടെ പൊളിറ്റിക്‌സ്. പത്ത് മുപ്പത് വയസ്സൊക്കെ ആയാല്‍ എല്ലാവര്‍ക്കും ഒരു പൊളിറ്റിക്കല്‍ ഔട്ട് ലുക്കുണ്ടാകും.

എത്രയോ നടന്മാര്‍ പരസ്യമായി പാര്‍ട്ടി ക്യാമ്പയിനിന് പോകാറുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ജന്മദിനം നേര്‍ന്നാല്‍ അത് പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റായി കാണുന്നു. എന്റെ ലൈഫില്‍ ഹിഡന്‍ അജണ്ടകളൊന്നുമില്ല,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

അതേസമയം, അനൂപ് സംവിധാനം ചെയ്ത് ഈ മാസം 25ന് തിയേറ്ററിലെത്തുന്ന ഷെഫീക്കിന്റെ സന്തോഷമാണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം. ആത്മീയ രാജന്‍, ദിവ്യ പിള്ളൈ, ബാല എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Content Highlight: Actor Unni Mukundan about his Political Views

We use cookies to give you the best possible experience. Learn more