നടന്‍ ടി.പി. മാധവന്‍ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

1975 മുതല്‍ മലയാള ചലച്ചിത്ര രംഗത്ത് സജീവമായ നടന്‍ അറുനൂറിലധികം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. രാഗം എന്ന സിനിമയിലൂടെയാണ് ടി.പി. മാധവന്‍ തന്റെ നാല്‍പതാം വയസില്‍ സിനിമയിലേക്ക് എത്തുന്നത്.
ആദ്യം വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ നടന്‍ പിന്നീട് കോമഡി റോളുകളും പിന്നീട് സ്വഭാവ വേഷങ്ങളും ചെയ്യുകയായിരുന്നു. വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്ന നടന്‍ 1994 മുതല്‍ 1997 വരെ താരസംഘടനയായ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു. 2000 മുതല്‍ 2006 വരെ അമ്മയുടെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
Content Highlight: Actor TP Madhavan Death