| Monday, 29th November 2021, 7:19 pm

'ഒരു മോഹന്‍ലാലല്ലേ ഉള്ളൂ,; മോഹന്‍ലാല്‍ വന്നു കാണണമോയെന്ന ചോദ്യത്തിന് ഉത്തരവുമായി ടി.പി. മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പത്തനാപുരം: മലയാളത്തിലെ പ്രിയനടന്മാരില്‍ ഒരാളാണ് ടി.പി. മാധവന്‍. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പത്തനാപുരം ഗാന്ധിഭവനിലാണ് അദ്ദേഹം കഴിയുന്നത്.

നടന്‍ മോഹന്‍ലാല്‍ ടി.പി. മാധവനെ സന്ദര്‍ശിക്കണമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും ചില പ്രചരണങ്ങള്‍ നടന്നിരുന്നു. ഇപ്പോളിതാ ഇത്തരം പ്രചരണങ്ങള്‍ക്കും മോഹന്‍ലാലിനെ കാണണമോയെന്ന ചോദ്യത്തിനും ഉത്തരം പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ടി.പി. മാധവന്‍ ഇക്കാര്യം പറഞ്ഞത്. ‘മോഹന്‍ലാലിനെ ഒന്ന് കാണണമെന്നോ…? അദ്ദേഹം വന്ന് സന്ദര്‍ശിച്ചിരുന്നെങ്കില്‍ നന്നായിരുന്നു എന്നോ! എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?’ എന്ന ചോദ്യത്തിനാണ് ടി.പി. മാധവന്‍ ഉത്തരം പറഞ്ഞിരിക്കുന്നത്.

‘ഒരു മോഹന്‍ലാലല്ലേ ഉള്ളൂ, അദ്ദേഹത്തെ കാണണമെന്ന് എല്ലാവരും പറഞ്ഞാല്‍, അദ്ദേഹം എവിടെയെല്ലാമാണ് ചെല്ലുക.

അദ്ദേഹം വന്ന് സന്ദര്‍ശിക്കണമെന്ന ആഗ്രഹമൊന്നും ഇല്ല. മോഹന്‍ലാല്‍ തന്റെ നല്ല സുഹൃത്താണ്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ മുതല്‍ നല്ല സുഹൃത്തുക്കളാണ്. തന്റെ കുടുംബാംഗത്തെ പോലെയാണ് എന്നായിരുന്നു ടി.പി. മാധവന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Actor TP Madhavan answers the question whether Mohanlal should come and see him

Latest Stories

We use cookies to give you the best possible experience. Learn more