| Tuesday, 28th December 2021, 5:29 pm

റീലില്‍ മാത്രമല്ല റിയല്‍ ലൈഫിലും മിന്നല്‍ തന്നെയാ; കരാട്ടെ പ്രകടനവുമായി ടൊവിനോ തോമസ്; വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസിന് മുമ്പേ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്ന മിന്നല്‍ മുരളി, റിലീസ് ചെയ്ത് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴും മലയാള സിനിമാ ലോകത്ത് ചര്‍ച്ചാ വിഷയമാണ്. ബേസില്‍ ജോസഫ് ഒളിപ്പിച്ചു വെച്ച ബ്രില്യന്‍സുകളും ബേസില്‍ യൂണിവേഴ്‌സിലെ അത്ഭുതങ്ങളും മലയാളികളുടെ ചര്‍ച്ചാ വിഷയമാണ്.

ബേസിലിന്റെ സിനിമകളുടെ മേക്കിംഗ് വീഡിയോകളും ബി.ടി.എസ് വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ ട്രെന്റിംഗാണ്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ബിഹൈന്റ് ദി സീന്‍ വീഡിയോയും പുറത്ത് വന്നിരിക്കുകയാണ്.

ബ്രൂസ്‌ലി ബിജിയുടെ കരാട്ടെ ക്ലാസില്‍ വെച്ച് ഓട് അടിച്ചുപൊട്ടിക്കുന്ന ടൊവിനോയുടെ വീഡിയോയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

താരം ഇന്‍സ്റ്റഗ്രാമിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ജാക്കി ചാന്‍ സ്റ്റൈലില്‍ ‘ഇതൊക്കെ യെന്ത്’ എന്ന രീതിയിലാണ് ടൊവിനോ ഓട് അടിച്ചു പൊട്ടിക്കുന്നത്. മാമന്റെ പ്രകടനം കണ്ട് ഞെട്ടി നില്‍ക്കുന്ന മരുമോന്‍’ മാസ്റ്റര്‍ വസിഷ്ഠിന്റെ ഭാവവും ഏറെ രസരകമാണ്.

ഏതായാലും സിനിമ പോലെ തന്നെ ഈ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വീഡിയോയ്ക്ക് പിന്നാലെ ധാരാളം കമന്റുകളും എത്തുന്നുണ്ട്.

ഡിസംബര്‍ 24നാണ് മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ഹീറോ നെറ്റ്ഫ്‌ളിക്‌സില്‍ പറന്നെത്തിയത്. കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു.

ഇംഗ്ലീഷ് ഉള്‍പ്പടെ ആറ് ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ളിക്‌സില്‍ ലഭ്യമായിരിക്കുന്നത്. നിരവധി ഭാഷകളില്‍ സിനിമ കാണാന്‍ സാധിക്കുന്നത് തന്നെയാണ് ഇന്ത്യന്‍ മുഴുവന്‍ മിന്നല്‍ മുരളി ചര്‍ച്ചയാവാന്‍ ഉള്ള കാരണവും.

ചിത്രത്തിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്.

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ തോമസ്-ബേസില്‍ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഗോദയില്‍ ഒന്നിച്ചിരുന്നു.

ടൊവിനോ തോമസിനെ കൂടാതെ അജു വര്‍ഗീസ് , തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത് പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Tovino Thomas Karate performance, Behind The Scenes video of Minnal Murali

We use cookies to give you the best possible experience. Learn more