| Thursday, 21st January 2021, 1:01 pm

അന്വേഷിപ്പിന്‍ കണ്ടെത്തും; ജന്മദിനത്തില്‍ പുതിയ സിനിമ പ്രഖ്യാപിച്ച് ടൊവീനോ; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മോഹന്‍ലാലും പൃഥ്വിരാജും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടന്‍ ടൊവിനോ തോമസിന്റെ ജന്മദിനമാണിന്ന്. നിരവധി പേരാണ് ടൊവിനോയ്ക്ക് ജന്മദിനാശംസകളുമായി എത്തിയിരിക്കുന്നത്. ജന്മദിനത്തില്‍ ടൊവിനോയുടെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്.

അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്മാരായ മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ പങ്കുവെച്ചു.

അന്വേഷണങ്ങളുടെ കഥയല്ല… അന്വേഷകരുടെ കഥ… എന്നാണ് സിനിമയുടെ ടാഗ്ലൈന്‍.ആദം ജോണ്‍, കടുവ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ ജിനു വി. എബ്രഹാം ആണ് ഈ ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്.

ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍. പ്രശസ്ത തമിഴ് സംഗീതഞ്ജന്‍ സന്തോഷ് നാരായണന്‍ ആദ്യമായി മലയാളത്തില്‍ സംഗീതസംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’.

എഡിറ്റിങ് സൈജു ശ്രീധരന്‍. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ത്രില്ലര്‍ സ്വഭാവമുള്ള സിനിമയില്‍ വേറിട്ട ഗെറ്റപ്പിലാകും ടൊവീനോ എത്തുകയെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Tovino Thomas  announces new movie on birthday; Mohanlal and Prithviraj release the first look

Latest Stories

We use cookies to give you the best possible experience. Learn more