ഷൂട്ടിന്റെ കാര്യത്തില്‍ തനിക്ക് ആരോടും നോ പറയാന്‍ പറ്റാറില്ലെന്ന് നടന്‍ ടൊവിനോ തോമസ്. കഥ കേട്ട സംവിധായകനോട് സിനിമ മോശമാണെന്ന് പറയാതെ തനിക്ക് വര്‍ക്കായില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് പലപ്പോഴും പലതും സാക്രിഫൈസ് ചെയ്ത് ഷൂട്ടിങ്ങിന് വേണ്ടി നില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡേറ്റിന്റെ പ്രശ്‌നം വന്നപ്പോള്‍ തല്ലുമാലയുടെ ലൊക്കേഷനില്‍ നിന്നും തനിക്ക് പെട്ടെന്ന് പോവേണ്ടി വന്നിട്ടുണ്ടെന്നും സംവിധായകന് അദ്ദേഹം വിചാരിച്ച രീതിയില്‍ ആ സീന്‍ എടുക്കാനായിട്ട് കഴിഞ്ഞോ എന്ന് തനിക്ക് അറിയില്ലെന്നും അതില്‍ വിഷമമുണ്ടെന്നും ടൊവിനോ പറഞ്ഞു. ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഞാന്‍ എന്നോട് തന്നെ വഴക്ക് കൂടുന്നത് ഈ കാര്യത്തിലാണ്. എനിക്ക് നോ പറയാന്‍ പറ്റില്ല. ഷൂട്ടിന്റെ കാര്യത്തില്‍ ഞാന്‍ ആരോടും നോ പറയാറില്ല. ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുന്ന സിനിമയുടെ കാര്യത്തില്‍ എനിക്ക് ആരോടും അത് പറയാന്‍ കഴിയാറില്ല. കഥ കേട്ട ആളോട് നോ പറയാന്‍ ബുദ്ധിമുട്ടാണ്. കാരണം കഥ എഴുതിയ ആള്‍ അദ്ദേഹത്തിന്റെ ഫുള്‍ ചിന്തയും ക്രിയേറ്റിവിറ്റിയും ഇന്‍വസ്റ്റ് ചെയ്തതില്‍ നോ പറയുക എന്ന് പറയുന്നത് തെറ്റാണ്.
അയ്യെ ഇതെന്ത് കഥയാണെന്ന് അവരോട് ഞാന്‍ പറയാറില്ല. എനിക്ക് വര്‍ക്കായില്ലെങ്കില്‍ വര്‍ക്ക് ആയില്ലെന്ന് പറയാം. അല്ലാതെ അവരെ വേദനിപ്പിക്കുന്ന വിധം സംസാരിക്കരുത്. പലപ്പോഴും പലതും സാക്രിഫൈസ് ചെയ്തിട്ട് സിനിമയുടെ ഷൂട്ടിന് വേണ്ടി നില്‍ക്കേണ്ടി വരും.
നായകനെ സംബന്ധിച്ച് വേറെ ഒരു ആര്‍ട്ടിസ്റ്റിന്റെ ഡേറ്റില്‍ പ്രശ്‌നം വന്നാല്‍ പലപ്പോഴും സാക്രിഫൈസ് ചെയ്യേണ്ടി വരുക നായകന്റെ ഡേറ്റാണ്. തല്ലുമാലയുടെ സമയത്ത് എനിക്ക് അത് കൊടുക്കാതിരിക്കാന്‍ പറ്റിയില്ല. ഞാന്‍ എന്നെ തന്നെ അതിനായിട്ട് ബുദ്ധിമുട്ടിച്ചു. അവസാനം എനിക്ക് പോവേണ്ടി വന്ന ഒരു സിറ്റുവേഷനില്‍ ഞാന്‍ അതിനായിട്ട് പോയി. ആ കാര്യത്തില്‍ എനിക്ക് ഇപ്പോഴും വിഷമം ഉണ്ട്. ഒരു ദിവസം കൂടി നില്‍ക്കാമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
സംവിധായകന്‍ ആഗ്രഹിച്ച രീതിയില്‍ ആ സീന്‍ എടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നതില്‍ എനിക്ക് സംശയമുണ്ട്. അതില്‍ എനിക്ക് ഭയങ്കര വിഷമം ഉണ്ട്. എന്റെ ഫാമിലിയും ഒരുപാട് വിഷമിക്കുന്നുണ്ട്. കാരണം ട്രിപ്പ് പോകാന്‍ ഉള്ള ഡേറ്റിന് ചിലപ്പോള്‍ എനിക്ക് അവരുടെ അടുത്ത് എത്താന്‍ കഴിയില്ല. അതും വലിയ വിഷമമാണ്,” ടൊവിനോ തോമസ് പറഞ്ഞു.
content highlight: actor tovino thomas about thallumala