സോഷ്യല്‍മീഡിയയില്‍ വലിയ ഫാന്‍ ഫോളോയിങ്ങുള്ള ഒരു പ്രൊഫൈലാണ് നാഗസൈരന്ധ്രി ദേവിയുടേത്.
ആള്‍ദൈവമെന്ന അവകാശവാദത്തോടെ എത്തിയ ഇവര്‍ ചുരുങ്ങിയ കാലം കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങ്ങാവുന്നത്.
ബേസില്‍ ജോസഫിനെ നായകനാക്കി ശിവപ്രസാദ് സംവിധാനം ചെയ്ത മരണമാസിലും നാഗസൈരന്ധ്രി ദേവിയുടെ ശബ്ദസാന്നിധ്യമുണ്ട്.
നാഗസൈരന്ധ്രി ദേവിയിലേക്ക് എത്തിയതിനെ കുറിച്ചും സിനിമയില്‍ അവരുടെ ശബ്ദം ഉപയോഗിക്കാനുള്ള അനുമതി നേടിയെടുത്തതിനെ കുറിച്ചുമൊക്കെയുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് നടന് ടൊവിനോ തോമസ്.
ഒരാളുടെ അനുമതി ഇല്ലാതെ അവരുടെ ശബ്ദമോ ചിത്രമോ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ടൊവിനോ പറയുന്നു. നാഗസൈരന്ധ്രിയുടെ അടുത്ത് നേരിട്ട് പോയി കഥ പറഞ്ഞാണ് അനുമതി വാങ്ങിയതെന്നും അവര്‍ തന്നെ ഡബ്ബ് ചെയ്ത് തരികയായിരുന്നെന്നും ടൊവിനോ പറയുന്നു.
മരണമാസിലേക്കായി പല തരത്തിലുള്ള റൈറ്റ്സുകളും ഇത്തരത്തില്‍ വാങ്ങേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞു.
‘ സിജു അവരുടെ അടുത്ത് ചെന്ന് കഥ പറഞ്ഞ് മനസിലാക്കി അവരുടെ അനുവാദത്തോടെ തന്നെയാണ് ഈ സിനിമയില്‍ അവരുടെ ഫോട്ടോ ഉപയോഗിച്ചിട്ടുള്ളതും ആ ശബ്ദം ഉപയോഗിച്ചതും. അവര്‍ തന്നെ ഡബ്ബ് ചെയ്തിരിക്കുന്നതാണ്.
ഒരു പ്രൊഡ്യൂസറായി ചിന്തിക്കുമ്പോള്‍ മാത്രമല്ല എങ്ങനെ ചിന്തിച്ചാലും ഒരാളുടെ അനുവാദമില്ലാതെ അവരുടെ ശബ്ദമോ രൂപമോ ഉപയോഗിക്കുന്നത് ഒരു ശരിയായ കാര്യമല്ലല്ലോ.
ഇതുമാത്രമല്ല ഈ സിനിമയില്‍ ഒരുപാട് കാര്യങ്ങള്‍ക്ക് അങ്ങനത്തെ പെര്‍മിഷനും റൈറ്റ്സും നേടിയെടുക്കേണ്ടി വന്നിരുന്നു. എന്നിട്ട് തന്നെയാണ് ചെയ്തിരിക്കുന്നത്.
അല്ലാതെ ചെയ്യുന്നത് എത്തിക്കലി തെറ്റാണ്. സിജു ആദ്യം പറഞ്ഞ സമയത്ത് ഇത് എങ്ങനെ ആയിരിക്കും എന്നൊന്നും നമുക്ക് അറിയില്ലായിരുന്നു.
നമ്മള് ഇങ്ങനെ ഒരു ആവശ്യവുമായി ചെന്നു. കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു. നേരെ വാ നേരെ പോ എന്ന ലൈനാണ്. വെരി സിംപിള്‍.
ഈ സിനിമയ്ക്ക് ആ ശബ്ദം കൊണ്ട് മാത്രം ലഭിച്ച ആ പ്രസന്‍സ് ഉണ്ട്. ആ ഫോട്ടോ കാണിക്കുന്നതുമുതല്‍. ആ ക്യാരക്ടറും അതിലുണ്ടായിട്ടുള്ള ഹ്യൂമറും ത്രൂ ഔട്ട് സിനിമയില്‍ ഉണ്ട്.
വേറെ ആരുടേയെങ്കിലും ശബ്ദം വെച്ച് അത് അച്ചീവ് ചെയ്യാന്‍ പറ്റുമായിരുന്നോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. ഇത് തന്നെയാണ് അതിന്റെ കൃത്യമായ പരിപാടി എന്നാണ് തോന്നിയത്,’ ടൊവിനോ പറഞ്ഞു.
Content Highlight: Actor Tovino Thomas about nagasairandri devi Character on Maranamass