സിനിമ ചെയ്യുന്നതില്‍ താന്‍ ശമ്പളം നോക്കാറില്ലെന്ന് ടൊവിനോ തോമസ്. ബാക്കി എല്ലാ കാര്യങ്ങളും പൈസ നോക്കിയാണ് ചെയ്യുന്നതെന്നും തല്ലുമാലയും ഡിയര്‍ ഫ്രണ്ടും പ്രൊഡ്യൂസ് ചെയ്തത് ഒരേ സംവിധായകനാണെന്നും രണ്ട് സിനിമകള്‍ക്കും താന്‍ വാങ്ങിയ പ്രതിഫലം വ്യത്യസ്തമാണെന്നും ടൊവിനോ പറഞ്ഞു.
കള, വഴക്ക് തുടങ്ങിയ സിനിമകള്‍ ചെയ്യാന്‍ താന്‍ ശമ്പളം വാങ്ങിയിട്ടില്ലെന്നും പൈസ വരും പോകും പക്ഷെ ഇത്തരം സിനിമ ചെയ്യുന്നതില്‍ വേറെയൊരു തൃപ്തിയുണ്ടെന്നും ടൊവിനോ പറഞ്ഞു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”സിനിമ ചെയ്യുന്നതില്‍ ഞാന്‍ പൈസ നോക്കാറില്ല. ബാക്കി എല്ലാ കാര്യങ്ങളും ഞാന്‍ പൈസ നോക്കിയാണ് ചെയ്യുന്നത്. എന്തെങ്കിലും സാധനം വാങ്ങിക്കുമ്പോള്‍ അതിന് എത്ര രൂപയാകുമെന്ന് ഞാന്‍ നോക്കാറുണ്ട്. വാല്യൂ അറിഞ്ഞിട്ടല്ലെ ഒരു സാധനം വാങ്ങുക.
അതിനപ്പുറത്തേക്ക് സിനിമ ചെയ്യുന്നതിലാണ് പൈസ ഞാന്‍ നോക്കാത്തത്. ഒരു ഉദാഹരണം പറഞ്ഞാല്‍ തല്ലുമാലയും ഡിയര്‍ ഫ്രണ്ടും പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് ഒരേ പ്രൊഡ്യൂസറാണ്. തല്ലുമാലക്ക് വേണ്ടി ഞാന്‍ വാങ്ങിയ ശമ്പളവും ഡിയര്‍ ഫ്രണ്ടിന് വാങ്ങിയ ശമ്പളവും ഒന്നാണോയെന്ന് പ്രൊഡ്യൂറോട് ചോദിച്ച് നോക്കൂ.
ഞാന്‍ സിനിമക്ക് അനുസരിച്ചാണ് ശമ്പളം സംസാരിക്കുക. എനിക്ക് എത്ര ദിവസം ഷൂട്ടുണ്ടാകും എത്ര എഫേര്‍ട്ട് ഇടണം, ആ സിനിമ എത്ര രൂപ കളക്ട് ചെയ്തിരിക്കാം എന്നൊക്കെ വെച്ചിട്ടാണ് ഞാന്‍ ശമ്പളം ചോദിക്കുക. ഒരു പരീക്ഷണ സിനിമ എടുക്കുമ്പോള്‍ ഞാന്‍ സാധാരണ വാങ്ങിക്കുന്ന ശമ്പളം വാങ്ങിക്കില്ലായിരിക്കും.
കള പോലുള്ള സിനിമ ലോക്ക് ഡൗണ്‍ സമയത്തെ ക്രൈസിസില്‍ സംഭവിക്കാന്‍ വേണ്ടി ഞാനും എന്റെ ഡയറക്ടറും സിനിമാറ്റോഗ്രാഫറും പൈസ ഇല്ലാതെ വര്‍ക്ക് ചെയ്തു. അതുകൊണ്ട് ആ സിനിമ സംഭവിക്കാനുള്ള പൈസ മാത്രമെ പ്രൊഡ്യൂസറുടെ കയ്യില്‍ നിന്നും പോയിട്ടുള്ളു. അതുകൊണ്ടാണ് ഞങ്ങളൊക്കെ കോ-പ്രൊഡ്യൂസേഴ്‌സ് ആയത്.
ഞങ്ങളുടെ ഇന്‍വസ്റ്റ്‌മെന്റ് ഞങ്ങളുടെ അധ്വാനമാണ്. അതൊക്കെ സിനിമ നോക്കിയിട്ടാണ് ചെയ്തത്. ഡോക്ടര്‍ ബിജു സിനിമ ചെയ്തപ്പോള്‍ ഇതേ പോലെ തന്നെയാണ് ഞാന്‍ ചെയ്തത്. എന്റെ ഒറിജിനല്‍ ശമ്പളത്തിന്റെ പകുതി പോലും ആ സിനിമക്ക് വേണ്ടി വാങ്ങിയിട്ടില്ല.
വഴക്ക് എന്ന സിനിമയില്‍ ഞാന്‍ പൈസ വാങ്ങിച്ചിട്ടില്ലെന്ന് മാത്രമല്ല, കുറച്ച് പൈസ അധികം ഇന്‍വസ്റ്റ് ചെയ്യുകയും ചെയ്തു. പൈസ വരും പോകും പക്ഷെ ഇത്തരം സിനിമ ചെയ്യുന്നതില്‍ വേറെയൊരു സാറ്റിസ്ഫാക്ഷനുണ്ട്,” ടൊവിനോ പറഞ്ഞു.
content highlight: actor tovino thomas about movie