സമൂഹമാധ്യമങ്ങളിലൂടെ എന്തെങ്കിലും പറഞ്ഞ് കയ്യടി വാങ്ങിക്കുന്നതില്‍ തനിക്ക് താത്പര്യമില്ലെന്ന് നടന്‍ ടൊവിനോ തോമസ്. എല്ലാ കാര്യത്തിലും അഭിപ്രായം പറഞ്ഞ് കയ്യടി വാങ്ങുന്നതിന് അപ്പുറത്തേക്ക് പ്രവൃത്തിയിലൂടെ ആര്‍ക്കെങ്കിലും ഉപകാരപ്രദമായത് ചെയ്യാനാവണമെന്നും ടൊവിനോ പറഞ്ഞു. നീലവെളിച്ചം സിനിമയുടെ ഗള്‍ഫ് പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ദുബായില്‍ സംസാരിക്കുകയായിരുന്നു താരം.
”വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ ‘ചില ആളുകള്‍’ എന്ന പദമൊഴിവാക്കി പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുന്നതായിരിക്കും ഉചിതം. പ്രധാനമായും എന്റര്‍ടൈന്‍മെന്റ് മാത്രമേ സിനിമകളില്‍ നിന്നും പ്രതീക്ഷിക്കേണ്ടതുള്ളൂ. പക്ഷെ മോശമായൊരു സന്ദേശം സിനിമകളിലൂടെ കൊടുക്കാതിരിക്കാന്‍ ശ്രമിക്കാം.
ഒരു അഭിനേതാവ് എന്ന നിലയില്‍ പല കാര്യങ്ങളും ആളുകളുടെ ശ്രദ്ധയില്‍പെടുത്താന്‍ സാധിക്കും. അത് കൃത്യമായി ഇപ്പോഴും ചെയ്യുന്നുണ്ട്. അതിനപ്പുറത്തേക്ക് താത്പര്യമിമില്ല. വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് കരുതി മിണ്ടാതിരിക്കാറില്ല.
എക്‌സ്‌ക്ലൂസിവിറ്റിക്ക് വേണ്ടിയും കയ്യടിക്കുവേണ്ടി മാത്രം പ്രതികരിക്കാറില്ല. കയ്യടി വാങ്ങാനായി എല്ലാ വിഷയത്തിലും പ്രതികരിക്കുന്നതിനോടും യോജിപ്പില്ല,” ടൊവിനോ പറഞ്ഞു.
ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചമാണ് ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം. മുഹമ്മദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ടൊവിനോ തോമസിനൊപ്പം റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നീലവെളിച്ചം ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിരാണ് നിര്‍മിച്ചിരിക്കുന്നത്.
content highlight: actor tovino thomas about movie