അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ് ടൊവിനോ. അദൃശ്യജാലകങ്ങള്‍ എന്ന ചിത്രത്തിന് ശേഷം ടൊവിനോ നായകനാകുന്ന ചിത്രം കൂടിയാണ് അന്വേഷിപ്പിന്‍ കണ്ടെത്തും.
മലയാളത്തില്‍ സജീവമാകുമ്പോഴും മറ്റ് ഭാഷകളില്‍ അഭിനയിക്കാത്തതിനെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ. അത്രയ്ക്ക് എക്സൈറ്റ് ചെയ്യിപ്പിക്കുന്ന ഓഫറുകള്‍ വന്നാല്‍ ചിലപ്പോള്‍ അഭിനയിച്ചേക്കാമെന്നും എന്നാല്‍ മലയാളമാണ് തനിക്ക് എന്നും പ്രിയപ്പെട്ടതെന്നുമാണ് ടൊവിനോ പറയുന്നത്.
ടൊവിനോയെ ബോളിവുഡിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള നടന് രണ്‍വീര്‍ സിങ്ങിന്റെ ഇന്‍സ്റ്റഗ്രാം കമന്റിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
സത്യസന്ധമായി പറഞ്ഞുകഴിഞ്ഞാല്‍ അങ്ങനെ ഒരു ഗംഭീര ഓഫര്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യണമെന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. പക്ഷേ, എന്തിന് ഞാന്‍ മറ്റൊരു ഭാഷയില്‍ പോയി അഭിനയിക്കണമെന്ന ഒരു ചോദ്യം അപ്പോഴും ബാക്കിയുണ്ട്.
അവിടേയും ഇഷ്ടം പോലെ ആക്ടേഴ്സ് ഉണ്ടല്ലോ. നല്ല കഴിവുള്ള നടന്മാര് എല്ലാ ഇന്‍ഡസ്ട്രിയിലും ഉണ്ട്. ഞാന്‍ അവിടെ പോയി ഒരു സിനിമ ചെയ്യണമെങ്കില്‍ അത് എനിക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന കാര്യമാകണ്ടേ. എങ്കില്‍ മാത്രമല്ലേ അവിടെ പോയി ചെയ്യേണ്ടതുള്ളൂ.
എന്നേക്കാളും യോഗ്യരായിട്ടുള്ളവര്‍ ഉണ്ടെങ്കില്‍ അവരല്ലേ ചെയ്യേണ്ടത്. മാത്രമല്ല ഞാന്‍ മലയാളത്തില്‍ ചെയ്യുന്ന സിനിമകളില്‍ ഹാപ്പിയാണ്. പിന്നെ ഓഡിയന്‍സിനെ ഒന്നുകൂടി എക്സ്പാന്‍ഡ് ചെയ്യണമെങ്കില്‍ നമുക്ക് അന്യഭാഷയില്‍ പോയി അഭിനയിക്കാം.
അപ്പോള്‍ നമ്മുടെ സ്വന്തം ഭാഷയില്‍ ഒരു സിനിമ വരുമ്പോള്‍ കൂടുതല്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടുമായിരിക്കും.
എന്നാല്‍ ഇതൊന്നുമില്ലാതെ തന്നെ മലയാളത്തില്‍ ഷൂട്ട് ചെയ്ത മിന്നല്‍മുരളി സബ്ടൈറ്റിലില് പോയിട്ടും 30 രാജ്യങ്ങളിലും ആദ്യത്തെ ആഴ്ച ട്രെന്‍ഡിങ് ആയപ്പോള്‍ മലയാളം ഇന്‍സ്ട്രി അത്ര ചെറുതല്ലെന്ന് എനിക്ക് മനസിലായി,’ ടൊവിനോ പറഞ്ഞു.
Content Highlight: Actor Tovino Thomas about his Bollywood entry and Ranveer singh comment