മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് നടന്‍ ടൊവിനോ തോമസ്. ധോണിയോടൊപ്പം ചിലവഴിച്ച സമയം വലിയ അനുഭമാണ് നല്‍കിയത്. സ്‌ക്രീനില്‍ കാണുന്ന പോലെ തന്നെ കൂളായ വ്യക്തിത്വമാണെന്നും ടൊവിനോ കുറിച്ചു. തങ്ങള്‍ കുറേ സംസാരിച്ചുവെന്നും ടൊവിനോ പറഞ്ഞു. ഇത്തരമൊരു അവസരം ലഭിച്ചതില്‍ താന്‍ ഭാഗ്യവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”സമയം കൂളായി. ക്യാപ്റ്റന്‍ കൂളിനൊപ്പം സമയം ചിലവഴിക്കാന്‍ സാധിച്ചത് മികച്ചൊരു അനുഭവമാണ്. നമ്മള്‍ ഓണ്‍സ്‌ക്രീനില്‍ കണ്ട അതേ വ്യക്തി തന്നെയാണ്. കൂള്‍, ശാന്തം, സ്വതസിദ്ധമായ കഴിവും എല്ലാം ചേര്‍ന്നൊരു വ്യക്തി.
ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. ഉന്നതമായ പല ചിന്തകളും അദ്ദേഹം പങ്കുവെച്ചു. ഇങ്ങനെയൊരു അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. എല്ലാവര്‍ക്കും ഒരു നല്ല മാതൃകയാണ് ധോണി. അദ്ദേഹത്തിന്റെ യാത്ര കൂടുതല്‍ ശോഭനം ആകട്ടെ,” എന്നാണ് ധോണിയുടെ ഫോട്ടോ പങ്കുവെച്ച് ടൊവിനോ കുറിച്ചത്.
പ്രൊഫസര്‍ അബ്ദുള്‍ ഗഫാറിന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങിലാണ് ടൊവിനോ തോമസും ധോണിയും കണ്ടുമുട്ടിയത്. ടൊവിനോ അടക്കമുള്ളവര്‍ക്ക് ധോണി ‘ഞാന്‍ സാക്ഷിയുടെ’ കോപ്പികള്‍ സമ്മാനിച്ചിരുന്നു. ആത്മസുഹൃത്ത് ഡോ. ഷാജിര്‍ ഗഫാറിന്റെ പിതാവിന്റെ ആത്മകഥയുടെ പ്രകാശനത്തിന് സ്വദേശമായ റാഞ്ചിയില്‍ നിന്നാണ് ധോണി എത്തിയത്. അധ്യാപനം ഒരു കലയാണെന്നും അധ്യാപകരെ ഏറെ ബഹുമാനിക്കുന്നുവെന്നും ധോണി ചടങ്ങില്‍ പറഞ്ഞിരുന്നു.
അതേസമയം, അജയന്റെ രണ്ടാം മോഷണം എന്ന ചിത്രമാണ് ടൊവിനോയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ടൊവിനോ ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം പൂര്‍ണമായും 3 ഡിയിലാണ് ഒരുങ്ങുന്നത്.
നവാഗതനായ ജിതിന്‍ ലാല്‍ ആണ് സംവിധാനം. യു.ജി.എം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളില്‍ ഡോ.സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
content highlight: actor tovino thomas about dhoni