| Tuesday, 21st August 2018, 11:34 am

നൂറു പശുക്കളോടൊപ്പം ഒരു ലക്ഷം മനുഷ്യരും വെള്ളത്തിലാണ്: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ടോവിനോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സഹായങ്ങള്‍ ലഭ്യമാക്കാത്ത കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച നടന്‍ ടോവിനോ തോമസ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കേന്ദ്ര സര്‍ക്കാരിനോടുള്ള തന്റെ പ്രതിഷേധം ടോവിനോ അറിയിച്ചത്.

“നൂറ് പശുക്കള്‍ കേരളത്തില്‍ പ്രളയത്തില്‍, കുടെ ഒരു ലക്ഷം മനുഷ്യരും, കേന്ദ്രം രക്ഷിക്കണം” എന്നാണ് ടൊവിനോയുടെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കഴിഞ്ഞ അഞ്ചു ദിവസമായി ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ മുഴുവന്‍ സമയവും നടന്‍ ടോവിനോ സഹായമെത്തിക്കുന്നുണ്ട്.

Read:    ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ രണ്ടര വയസ്സുകാരി മസ്തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ചു

ആറാട്ടുപുഴയിലെ സുഹൃത്തിന്റെ വീട്ടില്‍ വെള്ളം കയറിയെന്നറിഞ്ഞതോടെയാണ് നടന്‍ വെള്ളപ്പൊക്കത്തിന്റെ ദുരിതം നേരിട്ടറിഞ്ഞത്. തുടര്‍ന്ന് സുഹൃത്തുക്കളേയും കൂട്ടി പ്രളയ ബാധിത പ്രദേശങ്ങളിലേയ്ക്ക് രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി എത്തുകയായിരുന്നു.

പനംകുളം, പുല്ലൂറ്റ് എസ്.എന്‍.ഡി.എസ് എല്‍.പി സ്‌കൂള്‍, ലിസി സ്‌കൂള്‍, നടവരമ്പ് ഗവ.എച്ച്.എസ്, സെന്റ് മേരീസ് സ്‌കൂള്‍ തുടങ്ങിയ ക്യാംപുകളില്‍ രാത്രി വൈകിയും ടോവിനോ പ്രവര്‍ത്തിച്ചിരുന്നു. വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് തന്റെ വീട്ടില്‍ താമസിക്കാമെന്നും ടോവിനോ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more