കാന്‍ബെറ: ഓസ്‌കാര്‍ പുരസ്‌ക്കാര ജേതാവും ഹോളിവുഡ് താരവുമായ ടോം ഹാങ്‌സിനും ഭാര്യക്കും കോവിഡ് 19. രോഗം സ്ഥിരീകരിച്ചതായി ടോം ഹാങ്‌സ് വ്യക്തമാക്കി. സോഷ്യല്‍ മീഡയിയിലൂടെയാണ് തനിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ച കാര്യം ഹാങ്‌സ് അറിയിച്ചത്.
ഇപ്പോള്‍ സുഖമായിരിക്കുന്നു. അടുത്തതായി എന്തുചെയ്യണം? മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് പ്രോട്ടോക്കോളുകളുണ്ട്. അത് പാലിക്കേണ്ടതുണ്ട്. പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ആവശ്യമുള്ളിടത്തോളം കാലം നീരീക്ഷണത്തില്‍ ഇരിക്കുമെന്നും ആവശ്യമാണെങ്കില്‍ സമൂഹത്തില്‍ നിന്ന് മാറി നില്‍ക്കുമെന്നും ഹാങ്‌സ് പറഞ്ഞു.
വിവരങ്ങള്‍ പോസ്റ്റുകളിലൂടെ ലോകത്തെ അറിയിക്കുമെന്ന് പറഞ്ഞ അദ്ദേഹം എല്ലാവരും സ്വയം ശ്രദ്ധിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു അദ്ദേഹം രോഗവിവരം അറിയിച്ചത്.
‘കാസ്റ്റ് എവേ’, ‘സേവിംഗ് പ്രൈവറ്റ് റയാന്‍’, ‘ഫോറസ്റ്റ് ഗമ്പ്’ എന്നിവയിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടനാണ് ടോം ഹാങ്‌സ്.
അതേസമയം, വ്യാഴാഴ്ച ലോകാരോഗ്യസംഘടന കൊവിഡ് 19 വൈറസ് ബാധയെ മഹാമാരിയായി പ്രഖ്യാപിച്ചു. ലോകത്ത് മുഴുവനായി ഇതിനോടകം 4300 ആളുകളാണ് കൊവിഡ് 19 വൈറസ് ബാധയേറ്റ് മരിച്ചത്.
ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 1,21,500 പേര്‍ക്കാണ് ലോകമെമ്പാടും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയില്‍ മാത്രം ഇതുവരെ 3000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ