കേസിന്റെ കാര്യം ചോദിക്കാം,പക്ഷെ എനിക്ക് ഒന്നും പറയാൻ പറ്റില്ല ഞാൻ കോടതിയല്ലല്ലോ: ഷൈൻ ടോം ചാക്കോ
തന്റെ കേസിനെക്കുറിച്ച് സംസാരിക്കാൻ താൻ കോടതിയല്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. കേസിനെക്കുറിച്ച് അവതാരക ചോദിച്ചപ്പോൾ കേസിന്റെ കാര്യം ചോദിക്കാം പക്ഷെ അതിനെകുറിച്ച് ഒന്നും പറയാൻ പറ്റില്ലെന്നും താൻ കോടതിയെല്ലെന്നുമായിരുന്നു ഷൈൻ ടോം ചാക്കോയുടെ മറുപടി. എഫ്.ടി.ക്യു വിത്ത് രേഖ മേനോൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.
‘കേസിന്റെ കാര്യം ചോദിക്കാം, പക്ഷെ എനിക്ക് ഒന്നും പറയാൻ പറ്റില്ല . കാരണം ഞാൻ കോടതിയല്ലല്ലോ,’ഷൈൻ പറഞ്ഞു.
പത്ത് അറുപത് ദിവസം ജയിലിൽ കിടന്നപ്പോൾ ഭയം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് തനിക്ക് സിനിമ നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ഉണ്ടായിരുന്നതെന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞു.
‘എന്തൊക്കെ സംഭവിച്ചാലും നാളെ പടം ഉണ്ടാകുമോ, പടത്തിലേക്ക് വിളിക്കുമോ എന്നാണ് എന്റെ ആശങ്ക. ഇത്രയും നാൾ അതിന് വേണ്ടി കാത്തിരുന്നിട്ട് ഇനി വിളിക്കുമോ? എന്നാണ് ഞാൻ ചിന്തിക്കുക. അപ്പോഴാണ് എന്റെ മനസ്സ് എന്നോട് സംസാരിക്കാൻ തുടങ്ങിയത്’ സിനിമയിൽ നല്ല ക്യാരക്ടേഴ്‌സ് മാത്രമല്ല വില്ലൻ ക്യാരക്ടേഴ്സും ഉണ്ടാകും, അതിൽ എന്തെങ്കിലും കിട്ടുമോ’ എന്ന്.
കുറെ പേര് റോങ് അടിപ്പിക്കാൻ ജയിലിലേക്ക് വരും. മെയിൻ ആയിട്ട് ഉദ്യോഗസ്ഥരാണ് വന്നിരുന്നത്. നമ്മൾ എന്തിനാണ് ഒരാളെ ജയിലിൽ ഇടുന്നത്, അവൻ നന്നായി വരാൻ വേണ്ടിയിട്ടും നന്നായി ജീവിക്കാൻ വേണ്ടിയിട്ടുമല്ലേ.
ഒരാളെ ജയിലിലേക്ക് അടച്ചു കഴിഞ്ഞാൽ അവനെ നമ്മുടെ സമൂഹം കൂടുതൽ കുഴപ്പിക്കും. അപ്പൊ ആരാണ് ഇവിടെ മെയിൻ ആയിട്ട് ക്രൈം ചെയ്യുന്നത്,’ ഷൈൻ ടോം ചാക്കോ പറഞ്ഞു.
പിന്നീട് മറ്റുള്ളവരോട് ഇതിനെ കുറിച്ച് സംസാരിക്കേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇതൊന്നും മനസ്സിലാവുന്ന ആരുമില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. വീട്ടിൽ ആരും ഇതൊന്നും സംസാരിക്കാറില്ലെന്നും ഷൈൻ കൂട്ടിച്ചേർത്തു.
‘ ഇതൊക്കെ സംസാരിച്ചാൽ മനസ്സിലാവുന്ന ആരുമില്ല. ഇങ്ങനെയുള്ള കാര്യങ്ങളൊന്നും കുടുംബത്തിൽ സംസാരിക്കാറില്ല. എന്നോട് ഇതിനെകുറിച്ച് ഒന്നും ചോദിക്കാത്ത ആൾക്കാരുമുണ്ട്, അവർക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യമാണ് ചെയ്യുന്നത്.
ചില ആളുകൾ എല്ലാം വന്നിട്ട് ചോദിക്കും. അവരോടൊക്കെ ഞാൻ എങ്ങനെ എല്ലാം പറയും,’ ഷൈൻ ടോം ചാക്കോ പറഞ്ഞു.
Content Highlight: Actor Tom Chacko says he is not the court to talk about his case