കഴിഞ്ഞ ദിവസമാണ് എടപ്പാളിലെ പുതിയ മേല്‍പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നടത്തിയത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് കുപ്രസിദ്ധമായ എടപ്പാള്‍ ഓട്ടത്തിനെ സോഷ്യല്‍ മീഡിയയില്‍ പലരും ട്രോളിയിരുന്നു.
ഇതിനിടെയാണ് റിയല്‍ ജീവിതത്തിലെ എടപ്പാള്‍ ഓട്ടത്തിനെ അനുസ്മരിപ്പിക്കുന്ന ഒരു ഓട്ടം നടത്തുന്ന ഒരു സിനിമയിലെ രംഗം ചര്‍ച്ചയാവുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ രണ്ട് എന്ന ചിത്രത്തിലെ ടിനി ടോമിന്റെയും കൂട്ടരുടെയും ഓട്ടമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
ചിത്രത്തില്‍ കെ.ജി.പി പാര്‍ട്ടിയുടെ നേതാവായ നളിനന്‍ എന്ന കഥാപാത്രത്തിനെയാണ് ചിത്രത്തില്‍ ടിനി ടോം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഒരു നിര്‍ണായക രംഗത്തില്‍ നളിനനും കൂട്ടരും ഓടുന്ന ഒരു രംഗം എടപ്പാള്‍ ഓട്ടത്തിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു.
ചിത്രത്തില്‍ വാവ എന്ന കഥാപാത്രത്തിനെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ അവതരിപ്പിക്കുന്നത്. കെ.ജി.പി എന്ന സംഘടനയിലൂടെയും നളിനന്‍ എന്ന ടിനി ടോം കഥാപാത്രത്തിലൂടെയും സംഘപരിവാര്‍ എങ്ങനെയാണ് ഓരോ സാഹചര്യങ്ങളെയും മുതലെടുക്കാന്‍ ശ്രമിക്കുന്നതെന്ന് രണ്ട് സിനിമയില്‍ കാണിക്കുന്നുണ്ട്.
പെട്രോള്‍ വിലക്കയറ്റം, ബീഫ് നിരോധനം, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങളൊക്കെ പല ഡയലോഗുകളിലൂടെ സിനിമയില്‍ കടന്നുവരുന്നുണ്ട്. സംഘപരിവാറിനെയും മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലെ തീവ്രചിന്താഗതിക്കാരെയും ഒരുപോലെ തുറന്നുകാണിക്കാന്‍ ചിത്രം ശ്രമിക്കുന്നുണ്ട്.
ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് സുജിത് ലാല്‍ ആണ്. അന്ന രേഷ്മ രാജന്‍, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധി കോപ്പ, ബാലാജിശര്‍മ്മ, ഗോകുലന്‍, സുബീഷ്‌സുധി, രാജേഷ് ശര്‍മ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂര്‍, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോല്‍, ജയശങ്കര്‍ , ബിനു തൃക്കാക്കര , രാജേഷ് മാധവന്‍, രാജേഷ് അഴീക്കോടന്‍, കോബ്ര രാജേഷ്, ജനാര്‍ദ്ദനന്‍, ഹരി കാസര്‍ഗോഡ്, ശ്രീലക്ഷ്മി, മാല പാര്‍വ്വതി, മറീന മൈക്കിള്‍, മമിത ബൈജു, പ്രീതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം – അനീഷ് ലാല്‍ ആര്‍ എസ് , കഥ, തിരക്കഥ, സംഭാഷണം – ബിനുലാല്‍ ഉണ്ണി, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, എന്നിവരാണ്.