തനിക്കെതിരായി വരുന്ന വിമര്‍ശനങ്ങള്‍ക്ക് അഭിനയത്തിലൂടെയും പെര്‍ഫോമന്‍സിലൂടെയുമാണ് മറുപടി നല്‍കുന്നതെന്ന് പറയുകയാണ് ടിനി ടോം. താന്‍ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രൊമോഷന്റെ ഭാഗമായി പോപ്പര്‍ സ്റ്റോപ്പ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ചിത്രത്തിലെ മറ്റൊരു അഭിനേതാവായ നടന്‍ സെന്തില്‍ കൃഷ്ണയും അഭിമുഖത്തില്‍ ടിനി ടോമിനൊപ്പം ഉണ്ടായിരുന്നു. തന്റെ ഹേറ്റേഴ്‌സിനെ ഫാന്‍സിനെ പോലെയാണ് തോന്നിയിട്ടുള്ളതെന്നും വഴിയില്‍ കുരക്കുന്ന പട്ടികളോട് പ്രതികരിക്കാന്‍ പോകാതെ ഒരു ബിസ്‌കറ്റ് ഇട്ടുകൊടുത്താല്‍ അവര്‍ വാലാട്ടിക്കൊള്ളുമെന്നുമാണ് ടിനി ടോം പറയുന്നത്.
”എന്നെ നശിപ്പിക്കാന്‍ എനിക്ക് മാത്രമേ സാധിക്കുകയുള്ളൂ. സെന്തിലിന് സാധിക്കില്ല. സെന്തിലിനെ നശിപ്പിക്കാന്‍ സെന്തിലിനെ സാധിക്കൂ. കള്ള് കുടിച്ച് ചാവാം എന്ന് നമ്മളാണ് തീരുമാനിക്കുന്നത്.
പിന്നെ നമ്മുടെ ഉള്ളില്‍ കണ്‍ട്രോളുള്ളത് ദൈവത്തിനാണ്. അല്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല. സെന്തിലൊക്കെ എവിടെ നിന്നാണ് വന്നത് എന്നും ഇവന്റെ വളര്‍ച്ചയും ഞാന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ആരെതിര്‍ത്താലും അത് നടക്കും. സെന്തില്‍ എത്തേണ്ട സ്ഥലത്ത് എത്തും.
ടാര്‍ഗറ്റ് ചെയ്യപ്പെട്ടാലും ഞാന്‍ പറയാനുള്ളത് പറയും. ഒരു കലാകാരന്‍ പ്രതികരിക്കേണ്ടതാണ്. അയാള് പ്രതികരിച്ചില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ശരിയാവുക. നമ്മളെ ചൊറിയാന്‍ വന്നാല്‍ നമ്മള് തിരിച്ച് മാന്തും.
പക്ഷെ ഈ പറയുന്ന ആള്‍ക്കാരെയൊന്നും നേരിട്ട് കാണുന്നില്ലല്ലോ. ഒരു മാളിലൊക്കെ പ്രോഗ്രാമിന് പോകുമ്പോള്‍ എന്നെ കയ്യടിച്ചാണ് സ്വീകരിക്കുന്നത്. ചിലപ്പൊ എന്നെ എതിര്‍ക്കുന്ന ആളുകള്‍ തന്നെയായിരിക്കും എന്റെയൊപ്പം ഫോട്ടോ എടുക്കുന്നത്.
ഈയാള്‍ക്കാര്‍ തന്നെയാണ് ആള്‍ക്കൂട്ടത്തില്‍ ഇടിച്ചുനിന്ന് നമ്മളോട് ഇഷ്ടം കാണിക്കുന്നത്.
എനിക്ക് ഹേറ്റേഴ്‌സ് ഉണ്ടെങ്കില്‍ അതെന്റെ ഫാന്‍സ് ആണെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഞാന്‍ എന്ത് ചെയ്യുകയാണ് എന്ന് കാത്തിരിക്കുകയാണ് അവര്‍. എന്റെ വീട്ടുകാര്‍ പോലും എന്നെ ഇത്രയും കെയര്‍ ചെയ്യാറില്ല.
എന്റെ അമ്മയും ഭാര്യയും പോലും എന്റെ കാര്യങ്ങള്‍ ഇത്രയും അന്വേഷിക്കാറില്ല. പക്ഷെ ഇക്കൂട്ടര്‍ ഞാന്‍ എന്താണ് പറയുകയെന്ന് കാത്തിരിക്കുകയാണ്. അത് അത്രയും എന്നെ ഇഷ്ടമായത് കൊണ്ടല്ലേ.
ഉദാഹരണത്തിന് നമ്മള്‍ തിരുവനന്തപുരത്തേക്ക് രാത്രി പോകുമ്പോള്‍ പട്ടികളൊക്കെ കുരക്കും, കടിക്കാന്‍ വരും. നമ്മള് അവിടെ വണ്ടി നിര്‍ത്തി പ്രതികരിക്കാന്‍ പോയാല്‍ നമ്മുടെ സമയം പോവില്ലേ.
അതിന് പകരം ഒരു ബിസ്‌കറ്റ് ഇട്ടുകൊടുത്താല്‍ നാളെ കാണുമ്പോള്‍ അവര് വാലാട്ടും. ഈ കുരയൊന്നും ശ്രദ്ധിക്കാന്‍ നമുക്ക് സമയമില്ല. ഫോക്കസ് തിരുവനന്തപുരത്ത് എത്തുക എന്നാണ്,” ടിനി ടോം പറഞ്ഞു.
അതേസമയം വിനയന്‍ സംവിധാനം ചെയ്യുന്ന 19ാം നൂറ്റാണ്ട് ഈ വരുന്ന സെപ്റ്റംബര്‍ എട്ടിന് ഓണം റിലീസായാണ് തിയേറ്ററുകളിലെത്തുന്നത്. സിജു വില്‍സണ്‍ നായകനാകുന്ന ചിത്രത്തില്‍ ദീപ്തി സതി, പൂനം ബജ്വ എന്നിവരാണ് നായികമാരായെത്തുന്നത്.
Content Highlight: Actor Tini Tom about the reactions of haters in social media