ഇരുണ്ടനിറത്തോടുള്ള വിദ്വേഷം ജാതിബോധത്തില്‍ നിന്നുവരുന്നത്; അതൊരിക്കലും കോമഡിയല്ല: കോമഡി ഷോയില്‍ നേരിട്ട അവഹേളത്തെക്കുറിച്ച് തനിഷ്ട ചാറ്റര്‍ജി
Daily News
ഇരുണ്ടനിറത്തോടുള്ള വിദ്വേഷം ജാതിബോധത്തില്‍ നിന്നുവരുന്നത്; അതൊരിക്കലും കോമഡിയല്ല: കോമഡി ഷോയില്‍ നേരിട്ട അവഹേളത്തെക്കുറിച്ച് തനിഷ്ട ചാറ്റര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th September 2016, 1:44 pm

ഉയര്‍ന്ന ജാതി= വെളുത്ത സ്‌കിന്‍= സ്പര്‍ശ്യര്‍. താഴ്ന്ന ജാതി= ഇരുണ്ട നിറം= അസ്പൃശ്യര്‍. അതെ ഞാനിതു പറഞ്ഞിരുന്നു. ഇരുണ്ട നിറത്തോടുള്ള നമ്മുടെ വിദ്വേഷം ജാതി ബോധത്തില്‍ നിന്നാണ് വരുന്നതെന്ന് പലപ്പോഴും നമ്മളില്‍ പലരും സമ്മതിക്കാറില്ല.

|ഒപ്പീനിയന്‍: തനിഷ്ട ചാറ്റര്‍ജി|


 

നിറം:

ഇന്നലെ എന്റെ നര്‍മ്മബോധത്തിനപ്പുറം എന്നെ ഞെട്ടിച്ച ഒരു സംഭവമുണ്ടായി. കോമഡി നൈറ്റ് “ബചാഓ” എന്ന പ്രമുഖ കോമഡി ഷോയില്‍ ഒരു ഗസ്റ്റായി എന്നെ ക്ഷണിച്ചിരുന്നു. എന്റെ ഏറ്റവും പുതിയ ചിത്രമായ “പാര്‍ച്ഡ്” ന്റെ പ്രമോഷന്റെ ഭാഗമായി ചിത്രത്തിന്റെ സംവിധായകന്‍ ലീന യാദവ്, എന്റെ കൂടെ അഭിനയിച്ച രാധിക ആപ്‌തെ എന്നിവരുമുണ്ടായിരുന്നു.

“കോമഡി” ഷോ ആണെന്നായിരുന്നു എന്നോട് പറഞ്ഞത്. പക്ഷെ ലക്ഷ്യം ആളുകളെ “പൊരിച്ച്” രസിക്കലും അവഹേളിക്കലുമായിരുന്നു. ഇക്കാലമത്രയും ഞാന്‍ കണ്ട എസ്.എന്‍.എല്ലുകളുണ്ടാക്കിയ ധാരണയാണ് “പൊരിക്കലിനെ”ക്കുറിച്ച്  എനിക്കുണ്ടായിരുന്നത്. മറ്റാരുടെയോ ചിലവിലുള്ള സെലിബ്രിറ്റി ഹ്യൂമറാണ് ഈ “പൊരിക്കല്‍” എന്നായിരുന്നു എന്റെ പൊതുവെയുള്ള ധാരണ.

“പൊരിക്കപ്പെടാന്‍” ഞാന്‍ ശരിക്കും കാത്തിരിക്കുകയായിരുന്നു.

അപ്പോള്‍ ഈ ഷോ ആരംഭിച്ചു. തെമ്മാടിത്തരമെന്ന് പറയാവുന്ന തരത്തില്‍ “പൊരിക്കല്‍” എന്നതിനെ പുതിയ രീതിയില്‍ മനസിലാക്കലായിരുന്നു ആ ഷോ. എന്നെ “പൊരിക്കാന്‍” അവര്‍ എന്നില്‍ കണ്ടെത്തിയ ഏക ഗുണം എന്റെ തൊലിയുടെ നിറമാണെന്ന് ഞാന്‍ പെട്ടെന്നുതന്നെ മനസിലാക്കി.

അത് തുടങ്ങിയത് ഇങ്ങനെയാണ്: ” എന്തായാലും നിങ്ങള്‍ക്ക് ഞാവല്‍പ്പഴം ഒരുപാട് ഇഷ്ടമായിരിക്കും.. കുട്ടിക്കാലത്ത് നിങ്ങള്‍ എത്ര ഞാവല്‍പ്പഴം കഴിച്ചിട്ടുണ്ട്.” ഈ ഗതിയിലായിരുന്നു ചര്‍ച്ച മുന്നോട്ടുപോയത്…. ഇരുണ്ട നിറമുള്ള ഒരു നടിയെ “പൊരിക്കാന്‍” അവര്‍ക്കുമ്പിലുള്ള ഒരേയൊരു കാര്യം അവളുടെ ഇരുണ്ട നിറം തന്നെയായിരുന്നു.


എന്തുകൊണ്ട് തൊലിയുടെ നിറം ഇപ്പോഴും തമാശകള്‍ സൃഷ്ടിക്കുന്നു? ഒരാളെ കറുത്തയാളെന്നു വിളിക്കുന്നത് എങ്ങനെ തമാശയാവും? എനിക്കു മനസിലാവുന്നില്ല. ഇന്ത്യയില്‍ ഈ 2016ല്‍ എന്റെ നിറത്തിന്റെ പേരില്‍ ഞാന്‍ മാപ്പുപറയേണ്ടതുണ്ടോ?


thanistha

ആ നിറത്തിലൂടെ മാത്രമേ അവര്‍ക്കെന്നെ ഐഡന്റിഫൈ ചെയ്യാന്‍ കഴിയുന്നുള്ളൂ. 2016ല്‍, മുംബൈയില്‍, ഇത്രയേറെ അധപതിച്ചവര്‍ക്കിടയില്‍ (ഇതിനെ കോമഡി എന്നു വിളിക്കാന്‍ എനിക്കാവില്ല) ഇത്രയേറെ വംശീയ ഉള്ളടക്കമുള്ള, ഒരു ദേശീയ ടെലിവിഷനിലെ കോമഡി ഷോയിലാണ് ഞാന്‍ ഇരിക്കുന്നതെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

ശ്വാസംമുട്ടുന്നതുപോലെ തോന്നിയെങ്കിലും ഒന്നുകൂടി നോക്കാമെന്നു ഞാന്‍ വിചാരിച്ചു. ഇതേപോലെ കുറ്റകരമായ മറ്റൊന്നിനുവേണ്ടി ഞാന്‍ ഇരുന്നുകൊടുത്തു. ഒരുമാറ്റവുമുണ്ടായില്ല. ഇതില്‍ക്കൂടുതല്‍ എനിക്ക് അവിടെ ഇരിക്കാന്‍ കഴിയുമായിരുന്നില്ല. എനിക്കു അവിടംവിടണമായിരുന്നു. എനിക്കെന്താണ് തോന്നുന്നതെന്ന് സംഘാടകരോട് പറഞ്ഞപ്പോള്‍  “ഞങ്ങള്‍ പറഞ്ഞിരുന്നല്ലോ ഇതൊരു പൊരിക്കലാണെന്ന്!” എന്നായിരുന്നു അവരുടെ മറുപടി.

“പൊരിക്കല്‍” എന്നതുസംബന്ധിച്ച് പൊതുവെയുള്ള ധാരണ അവര്‍ക്കു മുമ്പില്‍ ഞാന്‍ വിശദീകരിച്ചു. പൊരിക്കലും തെമ്മാടിത്തരവും തമ്മില്‍ എങ്ങനെ വ്യത്യാസപ്പെടുന്നെന്നും പറഞ്ഞു.  ഒരാളുടെ ബാഹ്യരൂപത്തിന് യാതൊരു തമാശമൂല്യവുമില്ലെന്നു പറഞ്ഞു. അവര്‍ക്ക് അതു മനസിലായി എന്ന് ഞാന്‍ കരുതുന്നില്ല.

“ഇതെല്ലാം വെറും തമാശല്ലേ കാര്യമായെടുക്കേണ്ട” എന്ന് ചില സുഹൃത്തുക്കളും എന്നോടു പറഞ്ഞു. അതില്‍ തമാശയായി യാതൊന്നുമില്ലാതിരുന്നിട്ടുകൂടി ഷോയും ഇതു തന്നെയാണ് ചിന്തിക്കുകയെന്ന് എനിക്കു തോന്നുന്നു. ഇതെല്ലാം കളിതമാശയല്ലേയെന്ന്!.

അതിനു കൃത്യമായ കാരണമുണ്ട്. ഇപ്പോഴും ഫെയര്‍ആന്റ് ലവ്‌ലിയും ഫെയര്‍ ആന്റ് ഹാന്റ്‌സമും വില്‍ക്കുന്ന ഒരു രാജ്യത്ത്, ഇരുണ്ട നിറം കാരണം ആളുകള്‍ക്ക് ജോലി കിട്ടില്ലെന്നു പറയുന്ന പരസ്യങ്ങള്‍ കാണിക്കുന്ന രാജ്യത്ത്, എല്ലാ മാട്രിമോണിയല്‍ പരസ്യങ്ങളും സുന്ദരിയായ വരനെ അല്ലെങ്കില്‍ വധുവിനെ ആവശ്യപ്പെന്നിടത്ത് നിറവുമായി ബന്ധപ്പെട്ട മുന്‍വിധികള്‍ വളരെ ശക്തമാണ്. നമ്മുടെ ജാതിവ്യവസ്ഥയില്‍ പോലും ആഴത്തില്‍ വേരുകളുള്ള, കറുത്ത നിറത്തോട് വലിയ പ്രശ്‌നം കാണിക്കുന്ന സമൂഹത്തില്‍, കറുത്ത നിറമുള്ളവരെ അരികുവത്കരിക്കുന്ന രാജ്യത്ത്, അവരെ കളിയാക്കുകയെന്നത് പൊരിക്കലല്ല.


ഒരിക്കല്‍ ഒരാള്‍ എന്നോടു ചോദിച്ചു, “നിങ്ങളുടെ പേര് ചാറ്റര്‍ജി എന്നാണല്ലേ? അപ്പോള്‍ നിങ്ങള്‍ ബ്രാഹ്മിണ്‍ ആണല്ലേ… എന്താ അമ്മയുടെ പേര്?” മതിര! “ഓ.. അവരും ബ്രാഹ്മിന്‍ ആണല്ലേ…” എന്നിട്ടും ഞാന്‍ കറുത്തുപോയതെന്താ? എന്നാണ് പരോക്ഷമായി അവര്‍ ചോദിച്ചത്.


thanishtha
കറുത്ത നിറം എന്നതിനെ തമാശയായി കണക്കാക്കുന്നതുപോലും വളരെ ആഴത്തിലുള്ള ഒരു മുന്‍വിധിയാണ്. ഇതൊരിക്കലും വ്യക്തിപരമായ പ്രശ്‌നമല്ല മറിച്ച് നമ്മുടെ മനസ്ഥിതിയുമായി ബന്ധപ്പെട്ട വലിയ പ്രശ്‌നമാണെന്നു വിശദീകരിക്കാനാണ് ഞാന്‍ ശ്രമിച്ചത്. നമ്മുടെ സമൂഹത്തില്‍ വേരൂന്നിയ മുന്‍വിധികളിന്മേല്‍ തമാശകള്‍ സൃഷ്ടിക്കുന്നത് എന്തുകൊണ്ട് നിരുത്തരവാദമാകുന്നില്ല.

എന്നോടു മാപ്പുപറയുമോ അല്ലയോ എന്നതല്ല വിഷയം. മറിച്ച് കോമഡിയുടെ പേരില്‍ ഇത്തരമൊരു മനസ്ഥിതിയില്‍ തുടരുന്നതും ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതും വലിയ പ്രശ്‌നമാണ്. പ്രത്യേകിച്ച് ഒരു ദേശീയ ചാനലിലെ പോപ്പുലറായ ഷോ ആകുമ്പോള്‍. വ്യക്തിപരമായി ഈ ഷോ എന്നെ ബാധിക്കില്ല. പക്ഷെ ഇത് വലിയൊരു സംവാദത്തിലേക്കാണ് നയിക്കുന്നത്.

എന്തുകൊണ്ട് തൊലിയുടെ നിറം ഇപ്പോഴും തമാശകള്‍ സൃഷ്ടിക്കുന്നു? ഒരാളെ കറുത്തയാളെന്നു വിളിക്കുന്നത് എങ്ങനെ തമാശയാവും? എനിക്കു മനസിലാവുന്നില്ല. ഇന്ത്യയില്‍ ഈ 2016ല്‍ എന്റെ നിറത്തിന്റെ പേരില്‍ ഞാന്‍ മാപ്പുപറയേണ്ടതുണ്ടോ? എന്താണ് ഈ വൈറ്റ് സ്‌കിന്‍ ഹാങ്ഓവര്‍? നമ്മളില്‍ ഭൂരിപക്ഷം പേര്‍ക്കും ഇരുണ്ട നിറമാണെന്ന വസ്തുത അംഗീകരിക്കുമ്പോള്‍ രാജ്യത്തിന്റെ അഭിമാനം എങ്ങോട്ട് പോകാനാണ്?

ഒരിക്കല്‍ ഒരാള്‍ എന്നോടു ചോദിച്ചു, “നിങ്ങളുടെ പേര് ചാറ്റര്‍ജി എന്നാണല്ലേ? അപ്പോള്‍ നിങ്ങള്‍ ബ്രാഹ്മിണ്‍ ആണല്ലേ… എന്താ അമ്മയുടെ പേര്?” മതിര! “ഓ.. അവരും ബ്രാഹ്മിന്‍ ആണല്ലേ…” എന്നിട്ടും ഞാന്‍ കറുത്തുപോയതെന്താ? എന്നാണ് പരോക്ഷമായി അവര്‍ ചോദിച്ചത്.

ജാതി, വര്‍ഗം, തൊലിയുടെ നിറം എന്നിവയുമായി ബന്ധപ്പെട്ട നമ്മുടെ കാഴ്ചപ്പാടുമായി ബന്ധപ്പെട്ടതും അതില്‍ ആഴത്തില്‍ വേരൂന്നിയ ഒന്നുമാണ് ഇത്. ഉയര്‍ന്ന ജാതി= വെളുത്ത സ്‌കിന്‍= സ്പര്‍ശ്യര്‍. താഴ്ന്ന ജാതി= ഇരുണ്ട നിറം= അസ്പൃശ്യര്‍. അതെ ഞാനിതു പറഞ്ഞിരുന്നു. ഇരുണ്ട നിറത്തോടുള്ള നമ്മുടെ വിദ്വേഷം ജാതി ബോധത്തില്‍ നിന്നാണ് വരുന്നതെന്ന് പലപ്പോഴും നമ്മളില്‍ പലരും സമ്മതിക്കാറില്ല.

“പാര്‍ച്ച്ഡ്” എന്ന പേരില്‍ ഒരു സിനിമ ഞാന്‍ ചെയ്തു. “ഞാന്‍ ചെയ്തു” എന്നു ഞാന്‍ പറയുന്നതിന് ഒരു കാരണമുണ്ട്. ഈ സിനിമയുടെ ഭാഗമായവര്‍ക്കെല്ലാം ഇതു വെറുമൊരു സിനിമയല്ല. അതുകൊണ്ടാണ് ഇത് എന്റെ സിനിമയായത്. ലിംഗം, ശരീരം, തൊലി, ലൈംഗികത, ജാതിതുടങ്ങിയ കാര്യങ്ങളില്‍ ഞങ്ങളുടെ കഥയിലൂടെ ഒരുപാട് പറയാനുണ്ട്. ഈ സിനിമ പറയാന്‍ ശ്രമിക്കുന്ന ആ വിഷയങ്ങളാണ് ഞങ്ങള്‍ സ്ഥിരമായി അഭിമുഖീകരിക്കുന്നതെന്ന് ഈ പ്രമോഷണല്‍ പരിപാടിയിലൂടെ മനസിലായി. ലിസ്റ്റ് വളരെ വളരെ വലുതാണ്. മുന്‍വിധികള്‍ വളരെയേറെ ആഴത്തിലുള്ളതും. ഇതിനെയെല്ലാം അനുവദിക്കുന്ന പ്രത്യേക അവകാശത്തെ വെല്ലുവിളിക്കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്.

തനിഷ്ട ചാറ്റര്‍ജിയുടെ ഫേസ്ബുക്കില്‍ നിന്ന്‌