| Tuesday, 11th August 2020, 1:27 pm

മലപ്പുറത്തെ ജനങ്ങള്‍ക്ക് എന്റെ സല്യൂട്ട്; ഉറ്റവരെ നഷ്ടമായവരുടെ വേദനയില്‍ പങ്കുചേര്‍ന്ന് സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: കരിപ്പൂര്‍ വിമാനപകടത്തില്‍ കൊവിഡ് ഭീഷണിയെ വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മലപ്പുറത്തെ ജനങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് നടന്‍ സൂര്യ. ഫേസ്ബുക്കിലൂടെയായിരുന്നു സൂര്യയുടെ പ്രതികരണം.

വിമാനപകടത്തില്‍ ജീവന്‍ നഷ്ടമായ പൈലറ്റുമാര്‍ക്കും ആദരമര്‍പ്പിക്കുകയും ഉറ്റവരെ നഷ്ടമായവരുടെ വേദനയ്‌ക്കൊപ്പം പങ്കുചേരുന്നുവെന്നും പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും സൂര്യ പറഞ്ഞു.

മലപ്പുറത്തെ ജനതയ്ക്ക് തന്റെ സല്യൂട്ട് എന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ മലപ്പുറത്തെ ജനതയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.

രക്ഷാ പ്രവര്‍ത്തനത്തിന് സഹകരിച്ച മലപ്പുറംകാരോട് നന്ദി പറഞ്ഞ് എയര്‍ ഇന്ത്യ എക്സ്പ്രസും രംഗത്ത് എത്തിയിരുന്നു. ഒരു അനിശ്ചിത ഘട്ടത്തില്‍ മലപ്പുറത്തെ ജനങ്ങള്‍ ഞങ്ങള്‍ക്കു മേല്‍ ചൊരിഞ്ഞ മാനവികതയ്ക്കും ദയയ്ക്കും ഹൃദയത്തില്‍ നിന്നുള്ള ആദരം എന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഫേസ്ബുക്കില്‍ കുറിച്ചത്.

ദുബായില്‍ നിന്നും കോഴിക്കോടേയ്ക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കത1344 അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി 7.41ഓടെയാണ് അപകടമുണ്ടായത്. പൈലറ്റ് അടക്കം 18 പേര്‍ അപകടത്തില്‍ മരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor surya salute Malappuram people 

We use cookies to give you the best possible experience. Learn more