നടി ആക്രമിക്കപ്പെട്ട സംഭവം നടക്കാന്‍ പാടില്ലാത്തതാണെന്ന് നടന്‍ സൂര്യ. ഈ ആധുനിക സമൂഹത്തില്‍ ഇങ്ങനെയൊന്ന് നടക്കാതെ നമ്മള്‍ നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രം എതിര്‍ക്കും തുനിനന്തവന്‍(ഇ.റ്റി) എന്ന ചിത്രത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ സൂര്യ മാധ്യമങ്ങളെ കാണുകയായിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിനെ പറ്റി മാധമ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇങ്ങനെയൊന്ന് നടക്കാന്‍ പാടില്ലാത്തതാണ്. കേസിന്റെ എല്ലാ വിശദാംശങ്ങളും എനിക്കറിയില്ല. അതുകൊണ്ട് കൂടുതല്‍ വിശദീകരിച്ച് പറയാന്‍ സാധിക്കില്ല. നമ്മുടെ സമൂഹത്തില്‍ ഒരു സ്ത്രീക്ക് ഇങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഈ ആധുനിക സമൂഹത്തില്‍ ഇങ്ങനെയൊന്ന് നടക്കാന്‍ പാടില്ലാത്തതാണ്. നടക്കാതെ നമ്മള്‍ നോക്കണം,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് പ്രതികരണവുമായി ഭാവന രംഗത്തെത്തിയിരുന്നു. താന്‍ ഇരയല്ല അതിജീവിതയാണെന്ന് ഭാവന പറഞ്ഞു.
പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് നടത്തുന്ന ‘വി ദി വുമണ്‍’ എന്ന പരിപാടിയിലാണ് ഭാവന തന്റെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെയാണ് പരിപാടി സംപ്രേഷണം ചെയ്തത്.
താന്‍ ഇരയല്ല അതിജീവിതയാണെന്ന് ഭാവന പറഞ്ഞു. പലരും എനിക്ക് മലയാള സിനിമയില്‍ അവസരം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ തന്നെ എന്റെ പല സുഹൃത്തുക്കളും സിനിമയില്‍ അവസരം തരികയും ചെയ്തിട്ടുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, ഷാജി കൈലാസ്, ആഷിഖ് അബു അങ്ങനെ ഒരുപാട് പേര്‍ എനിക്ക് അവസരം തരാമെന്ന് പറഞ്ഞ് എന്നെ സമീപിച്ചിരുന്നു. പക്ഷെ ആ സിനിമകള്‍ എനിക്ക് തിരസ്‌കരിക്കേണ്ടി വന്നു.
അതേ ഇന്‍ഡസ്ട്രിയിലേക്ക് തിരിച്ചുവന്ന് ഒന്നും സംഭവിക്കാത്തതുപോലെ ജോലി ചെയ്യാന്‍ എനിക്ക് വളരെ ഭയമായിരുന്നു. എന്റെ മനസ്സമാധാനത്തിനായാണ് അഞ്ച് വര്‍ഷം മലയാള സിനിമയില്‍ നിന്ന് മാറി നിന്നത്. പകരം മറ്റ് ഭാഷകളില്‍ അഭിനയിച്ചു. പക്ഷെ ഇപ്പോള്‍ ഞാന്‍ ചില മലയാളം സിനിമകളുടെ കഥ കേള്‍ക്കുന്നുണ്ട്
ഞാന്‍ തെറ്റുകാരിയല്ലെന്ന് തെളിയിക്കണം, ഞാന്‍ മലയാളം ഒഴികെയുള്ള മറ്റ് ഭാഷകളില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ ചില മലയാളം സിനിമകളുടെ തിരക്കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്,’ ഭാവന പറഞ്ഞു
അതേസമയം മാര്‍ച്ച് 10നാണ് സൂര്യയുടെ ഇ.റ്റി തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം എത്തുന്നത്. സൂര്യയുടെ നാല്‍പതാമത്തെ ചിത്രമാണ് എതിര്‍ക്കും തുനിന്തവന്‍.
Content Highlight: actor surya’s opinion in actress attack case