| Friday, 1st October 2021, 5:05 pm

സൂര്യ നായകനായ ജയ് ഭീം ദീപാവലിക്ക്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സൂര്യയെ നായകനാക്കി ടു.ജം ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ജയ് ഭീ’മിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ആമസോണ്‍പ്രൈമില്‍ ഡയറക്ട് റിലീസായിട്ടാണ് ചിത്രം എത്തുന്നത്.

ദീപാവലി റിലീസായി നവംബര്‍ 2നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സൂര്യയുടെ കരിയറിലെ 39-ാം ചിത്രമാണ് ജയ് ഭീം. ചിത്രത്തില്‍ അഭിഭാഷകനായിട്ടാണ് സൂര്യയെത്തുന്നത്.

മലയാളി താരം രജിഷ വിജയനാണ് ചിത്രത്തില്‍ നായികയാവുന്നത്. മണികണ്ഠനാണ് ചിത്രത്തിന്റെ രചന. പ്രകാശ് രാജിനൊപ്പം മലയാളത്തില്‍ നിന്ന് ലിജോമോള്‍ ജോസും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്.

എസ്.ആര്‍. കതിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ആക്ഷന്‍ കൊറിയോഗ്രഫി അന്‍ബറിവ്. വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി. 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്.

ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രത്തിന്റെ പ്രധാന ചിത്രീകരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Actor Surya’s Jai Bhim for Diwali; Amazon Prime announces release date

We use cookies to give you the best possible experience. Learn more