| Tuesday, 3rd November 2020, 4:30 pm

'മുടി നീട്ടി സാള്‍ട് ആന്‍ഡ് പെപ്പര്‍ മരണമാസ് ലുക്ക്'; സുധ കൊംഗാരയുടെ മകളുടെ വിവാഹത്തില്‍ പുതിയ ഗെറ്റപ്പില്‍ സൂര്യ; ചിത്രങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: ആരാധകരെ ഏറെ സന്തോഷത്തിലാക്കി നടന്‍ സൂര്യയുടെ പുതിയ ലുക്ക്. മുടി നീട്ടി വളര്‍ത്തി, സാള്‍ട് ആന്‍ഡ് പെപ്പര്‍ കുറ്റിത്താടിയുമായുള്ള സൂര്യയുടെ പുതിയ ലുക്കാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ‘സൂരരൈ പൊട്ര്’ ന്റെ സംവിധായികയായ സുധ കൊംഗാരയുടെ മകള്‍ ഉത്രയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം.

സൂര്യയുടെ പുതിയ ലുക്ക് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചെന്നൈയില്‍ വച്ചാണ് സുധയുടെ മകള്‍ ഉത്രയും വിഘ്‌നേഷും വിവാഹിതരായത്.

പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായാണ് താരത്തിന്റെ പുതിയ ലുക്ക് എന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം സൂരരൈ പൊട്ര് നവംബര്‍ 12 ന് ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്യും.

ഇരുതി സുട്രുവിന് ശേഷം സുധ കൊംഗാര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂരാരൈ പൊട്രു’, സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥിനെയാണ് ചിത്രത്തില്‍ സൂര്യ അവതരിപ്പിക്കുന്നത്.

മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം ജാക്കി ഷെറോഫ്, മോഹന്‍ ബാബു, പരേഷ് റവാല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ജി.വി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയിന്‍മെന്റും സിഖ്യ എന്റര്‍ ടെയിന്‍മെന്റിസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിനോടൊപ്പം അഭിനയിച്ച കാപ്പാനാണ് താരത്തിന്റെതായി അവസാനം റിലീസ് ചെയ്ത സിനിമ.

ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ തന്നെ വൈറലായിരുന്നു. മലയാളത്തിന്റെ സ്വന്തം ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ചിത്രത്തില്‍ ഗാനം ആലപിച്ചിട്ടുണ്ട്.

സ്പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ വെച്ചായിരുന്നു ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ ലോഞ്ച് നടത്തിയത്. സ്പൈസ് ജെറ്റ് ഉടമ അജയ് സിങ്ങുമായി ചേര്‍ന്നാണ് പാട്ടു പുറത്തിറക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Actor Suriya in new getup at Sudha Kongara’s daughter’s wedding; Pictures

Latest Stories

We use cookies to give you the best possible experience. Learn more