|

ആരാധകരുടെ മരണത്തിൽ അനുശോചനമറിയിച്ച് സൂര്യ; കുടുബത്തെ ബന്ധപ്പെട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വൈദ്യുതാഘാതമേറ്റ് മരിച്ച ആരാധകർക്ക് അനുശോചനമറിയിച്ച് നടൻ സൂര്യ. ന‌‌ടന്റെ പിറന്നാളിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന ആഘോഷങ്ങൾക്കിടയിലായിരുന്നു വെങ്കിടേഷ്(19), സായി (20) എന്നിവർ മരണപ്പെട്ടത്. സൂര്യ വീഡിയോ കോളിലൂടെയാണ് രണ്ട് ആരാധകരുടെ കുടുംബങ്ങളുമായും ബന്ധപ്പെടുകയും ദുഖത്തിൽ പങ്കുചേരുകയും ചെയ്തത്.

പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ പുലർച്ചെ സൂര്യയുടെ വലിയ കട്ടൗട്ടുകൾ സ്ഥാപിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി ഇരുമ്പ് കട്ട് ഔട്ട് വൈദ്യുത കമ്പിയിൽ സ്പർശിക്കുകയും ഷോക്ക് എൽക്കുകയുമായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

പിറന്നാൾ ആഘോഷത്തിനിടെ രണ്ട് ആരാധകർ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം മറ്റ് സൂര്യ ആരാധകരിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്.

തെന്നിന്ത്യയിൽ വിവിധ ഇടങ്ങളിലായി താരത്തിന്റെ പിറന്നാൾ വലിയ ആഘോഷമാക്കിയിരുന്നു ആരാധകർ. വമ്പൻ കട്ടൗട്ടുകളും മറ്റ് പരിപാടികളും നടത്തിയുള്ള ആഘോഷങ്ങളാണ് വിവിധ ഇടങ്ങളിൽ നടന്നത്. സൂര്യയുടെ 48-ാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം.

Content Highlight: Actor Suriya pays deepest condolences to his two fans who deccesed while birthday celebration