Entertainment news
ഇത് സൊല്ലിയേ ആകണം, നീങ്ക അവളോ അഴക്; 'വാരണം ആയിരം' പ്രൊപോസല്‍ ഡയലോഗ് സൂര്യയോട് പറഞ്ഞ് നെറ്റ്ഫ്‌ളിക്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Apr 18, 04:15 pm
Sunday, 18th April 2021, 9:45 pm

തമിഴ് നടന്‍ സൂര്യയുടെ ചിത്രത്തിലെ ഡയലോഗ് പങ്കുവെച്ച് നെറ്റ്ഫ്‌ളിക്‌സ്. സൂര്യയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സ് സംഭാഷണം പങ്കുവെച്ചിരിക്കുന്നത്.

വാരണം ആയിരത്തിലെ പ്രണയാഭ്യര്‍ത്ഥന നടത്തുന്ന സീനിലെ ഡയലോഗ് ആണ് നെറ്റ്ഫ്‌ളിക്‌സ് സൂര്യയോടായി പങ്കുവെച്ചിരിക്കുന്നത്.

‘ഹായ് സൂര്യ, ഞങ്ങള്‍ക്കിത് പറഞ്ഞേ പറ്റൂ, നിങ്ങള്‍ക്ക് അത്രയും ഭംഗിയാണ്, ഞങ്ങള്‍ക്ക് നിങ്ങളോട് പ്രണയമാണ്,’ നെറ്റ്ഫ്‌ളിക്‌സ് ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ പങ്കുവെച്ചു.

തമിഴ് ഭാഷയിലാണ് നെറ്റ്ഫ്‌ളിക്‌സ് ഇത് പങ്കുവെച്ചിരിക്കുന്നത്. വാരണം ആയിരം എന്ന സിനിമയില്‍ സിമ്രാന്‍ അവതരിപ്പിച്ച മാലിനി എന്ന കഥാപാത്രത്തോട് സൂര്യയുടെ കൃഷ്ണന്‍ എന്ന കഥാപാത്രം പറയുന്ന ഡയലോഗ് ആണ് സൂര്യയോടായി പറഞ്ഞുകൊണ്ട് നെറ്റ്ഫ്‌ളിക്‌സ് പങ്കുവെച്ചിരിക്കുന്നത്.

സൂര്യയുടെ അഞ്ചാന്‍ എന്ന സിനിമയിലെ ചിത്രമാണ് നെറ്റ്ഫ്‌ളിക്‌സ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി ആരാധകരാണ്  സൂര്യയോടുള്ള ഇഷ്ടം പങ്കുവെച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

A post shared by Netflix India (@netflix_in)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Suriya netflix shares Varanam Ayiram proposal scene