അച്ഛന്‍ ശിവകുമാറിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് വരാന്‍ തനിക്ക് ഒട്ടും താത്പര്യമില്ലായിരുന്നെന്നും അക്കാലത്തൊന്നും സിനിമയില്‍ എത്താന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും നടന്‍ സൂര്യ.
സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഒരു വസ്ത്രക്കയറ്റുമതി സ്ഥാപനത്തില്‍ 736 രൂപ മാസശമ്പളത്തില്‍ താന്‍ ജോലി ചെയ്തിരുന്നെന്നും അന്നൊക്കെ പതിനെട്ട് മണിക്കൂര്‍ വരെ ഓരോ ദിവസവും താന്‍ ജോലി ചെയ്തിട്ടുണ്ടെന്നും സൂര്യ പറയുന്നു. സൂരറൈ പോട്ര് എന്ന ചിത്രത്തിലൂടെ തന്റെ ആ പഴയ ദിവസങ്ങളില്‍ താന്‍ ജീവിക്കുകയായിരുന്നെന്നും സൂര്യ പറയുന്നു.
സൂര്യയുടെ കരിയറിലെ ഏറ്റവും ഒടുവിലത്തെ ഹിറ്റ് ചിത്രമാണ് സുധ കൊങ്കാരയുടെ സംവിധാനത്തിലൊരുങ്ങിയ സുരറൈ പോട്ര്. ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ജി.ആര്‍.ഗോപിനാഥിന്റെ ജീവിതം പറയുന്ന സിനിമ വലിയ വിജയമാണ് നേടിയത്. മാരന്‍ എന്ന കഥാപാത്രം സൂര്യയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി.
ഇറുതിച്ചുറ്റ് എന്ന ചിത്രം കണ്ടപ്പോള്‍ തന്നെ സുധ കൊങ്കാരയുടെ സംവിധാനത്തില്‍ അഭിനയിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും തനിക്ക് രാഖി കെട്ടുന്ന സഹോദരിയാണ് സുധയെന്നും സൂര്യ പറയുന്നു.
കുറെക്കാലങ്ങളായി ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അവരുടെ സംവിധാനത്തില്‍ സുരാരൈ പോട്രില്‍ ഞാന്‍ വ്യത്യസ്തനായി കാണപ്പെട്ടു. സിനിമ മുഴുവന്‍ ചിരിക്കാതെ സീരിയസായി മാത്രം അഭിനയിക്കേണ്ടി വന്നത് ഒരു ചലഞ്ചായിരുന്നെന്നും സൂര്യ പറയുന്നു.