നടന്‍ മമ്മൂട്ടിയ്‌ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ വേഷമിട്ട നടനാണ് സുരേഷ് കൃഷ്ണ. പഴശ്ശിരാജ, രാക്ഷസരാജാവ്, വജ്രം, കുട്ടിസ്രാങ്ക്, ഗാനഗന്ധര്‍വന്‍ തുടങ്ങി മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളിലെല്ലാം പ്രധാന വേഷത്തെ അവതരിപ്പിക്കാന്‍ സുരേഷ് കൃഷ്ണയ്ക്ക് സാധിച്ചിട്ടുണ്ട്.
തന്റെ സിനിമാ കരിയറിലെ നിര്‍ണായക വഴിത്തിരിവുകളെല്ലാം മമ്മൂട്ടി സിനിമകളിലൂടെയായിരുന്നെന്നും മലയാള സിനിമയില്‍ മമ്മൂട്ടിക്ക് മുന്‍പോ ശേഷമോ ഒരു മെഗാസ്റ്റാര്‍ ഉണ്ടാവുമെന്ന് താന്‍ കരുതുന്നില്ലെന്നും സുരേഷ് കൃഷ്ണ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.
കുട്ടിക്കാലത്ത് താന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ അതിഥിയായി മമ്മൂക്ക എത്തിയിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നൈയിലെ ഒരു ഷൂട്ടിങ് സെറ്റില്‍ വെച്ച് അദ്ദേഹത്തെ ദൂരെ മാറി നിന്ന് കണ്ടു. പിന്നേയും കുറേക്കാലത്തിന് ശേഷമാണ് അദ്ദേഹത്തെ പരിചയപ്പെടാന്‍ കഴിയുന്നത്. സീരിയലില്‍ നിന്ന് സിനിമയിലെത്തിയ ശേഷമായിരുന്നു അത്.
രാക്ഷസരാജാവിലെ വില്ലന്‍ വേഷം അക്കാലത്ത് എനിക്ക് ലഭിച്ച ഒരു വലിയ ബ്രേക്കായിരുന്നു. സിനിമയിലെത്തിയതോടെയാണ് മമ്മൂക്കയുമായി അടുത്ത പെരുമാറാന്‍ അവസരങ്ങള്‍ കിട്ടിയത്. അന്ന് ഞാന്‍ പ്രധാനമായും വില്ലന്‍ വേഷങ്ങളാണ് ചെയ്യാറുള്ളത്. അപ്പോള്‍ മമ്മൂക്ക എന്നോട് പറയും’ ടാ ചുമ്മാ നിന്ന് സ്ഥിരം അടിവാങ്ങാതെ ഒന്ന് മാറ്റിപ്പിടിക്കെന്ന് ‘ അന്ന് തൊട്ടേ മമ്മൂക്കയുടെ അടുത്ത് പോയി ഇരിക്കാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം കിട്ടിയിരുന്നു.
ഏത് വിഷയത്തെ കുറിച്ചും അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്. അത് ചരിത്രമായാലും സിനിമയായാലും എല്ലാം. അദ്ദേഹവുമായുള്ള സംസാരത്തില്‍ നിന്ന് ഞാനത് മനസിലാക്കിയിട്ടുണ്ട്. അറിവിന്റെ സര്‍വകലാശാല എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. ഒരു അഭിനേതാവ് എങ്ങനെ ആരോഗ്യം വ്യക്തിജീവിതം കുടുംബം എല്ലാം കാത്തുസൂക്ഷിക്കണമെന്നതിന് മമ്മൂക്കയൊരു പാഠപുസ്തകമാണെന്നും സുരേഷ് കൃഷ്ണ പറയുന്നു.
‘മമ്മൂക്കയ്ക്ക് മുന്‍പ് മലയാളത്തില്‍ ഒരു മെഗാസ്റ്റാര്‍ ഉണ്ടായിരുന്നതായി എനിക്കറിയില്ല. മമ്മൂയ്ക്കക്ക് ശേഷവും ആ പദവിയിലേക്ക് മറ്റൊരാള്‍ വരുമെന്നും തോന്നുന്നില്ല. കാരണം ജീവിതം തന്നെ സിനിമയ്ക്കായി മാറ്റിവെക്കുക എന്നത് ചെറിയ കാര്യമല്ല. ഭൂരിഭാഗം ആളുകളും അഭിനയിച്ച് കുറച്ച് കാശൊക്കെ കിട്ടിയാല്‍ കണ്ണില്‍ക്കണ്ട ഭക്ഷണമൊക്കെ കഴിച്ച് ജീവിതം ആഘോഷിച്ച് ചെറിയ കാലത്തില്‍ അസ്തമിക്കും. എന്നാല്‍ ഇദ്ദേഹം ഇപ്പോഴും ആരോഗ്യം കാത്തുസൂക്ഷിക്കാനെടുക്കുന്ന ചിട്ടകള്‍ കണ്ടാല്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും.
ഇത് മാത്രമല്ല ഏതൊരു വിഷയമായാലും സ്വന്തം അഭിപ്രായം തുറന്നുപറയാന്‍ മമ്മൂക്ക തയ്യാറാകുമെന്നും ചിലരുടെ മനസില്‍ ഒന്നും മുഖത്ത് മറ്റൊന്നുമായിരിക്കുമെന്നും സുരേഷ് കൃഷ്ണ പറയുന്നു. മമ്മൂക്ക മനസിലുള്ളത് മുഖത്ത് കാണിക്കും. ശുദ്ധരായ മനുഷ്യര്‍ക്ക് മാത്രമേ അങ്ങനെ സാധിക്കുകയുള്ളൂ, സുരേഷ് കൃഷ്ണ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Suresh krishna About Mammootty