| Monday, 16th August 2021, 5:38 pm

ഇത് ദാനമല്ല ലെവിയായി കണക്കാക്കിയാല്‍ മതി, അഭിനയിക്കുന്ന സിനിമകളില്‍ നിന്ന് രണ്ട് ലക്ഷം രൂപ സംഘടനയ്ക്ക് നല്‍കും; പ്രഖ്യാപനവുമായി സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കൊവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടിലായവരാണ് മിമിക്രി കലാകാരന്മാര്‍. കൊവിഡ് രൂക്ഷമായതോടെ സീസണുകളില്‍ ലഭിച്ചിരുന്ന പരിപാടികള്‍ ഇല്ലാതാവുകയും വരുമാനം നിലയ്ക്കുകയും ചെയ്തതോടെ കഷ്ടത്തിലാണ് പലതാരങ്ങളും.

കൊവിഡ് കാലത്ത് കഷ്ടപ്പെടുന്ന മിമിക്രി താരങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ പുതിയ പദ്ധതിയുമായി മിമിക്രി താരങ്ങളുടെ സംഘടനയായ ‘മാ’യും രംഗത്ത് എത്തിയിരുന്നു.

ഇതിനായി ഏഷ്യാനെറ്റ് ചാനലുമായി ചേര്‍ന്ന് മാ മാമാങ്കം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സിനിമാ മിമിക്രി താരങ്ങള്‍ക്കൊപ്പം നടന്‍ സുരേഷ് ഗോപിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

മാ സംഘടനയുടെ പുതിയ രക്ഷാധികാരികളില്‍ ഒരാളായി സുരേഷ് ഗോപിയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു പ്രഖ്യാപനവും താരം നടത്തിയിരിക്കുകയാണ്.

മാ സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി മുതല്‍ താന്‍ അഭിനയിക്കുന്ന ഓരോ സിനിമകളിലൂടെയും ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്നും രണ്ട് ലക്ഷം മാ സംഘടനയ്ക്ക് നല്‍കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

‘വാര്‍ധക്യത്തിലാണ് നല്ല കാലം വരുന്നത്. എനിക്കും അങ്ങനെയാണ്. സമ്പാദിച്ച് കൊണ്ടിരിക്കുന്ന കാശില്‍ നിന്നും ഇത്ര തരാമെന്ന് പറയുന്നതില്‍ ഒരു കുറച്ചിലുണ്ട്. പക്ഷേ ഞാന്‍ വാക്ക് തരുന്നു, ഇവിടുന്ന് അങ്ങോട്ട് ചെയ്യുന്ന ഓരോ സിനിമയില്‍ നിന്നും രണ്ട് ലക്ഷം രൂപ ദാനമല്ല, ലെവിയായി തരും. ഇത് ഉറപ്പിച്ച കാര്യമാണ്’ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Actor Suresh Gopi with the announcement, Rs 2 lakh will be given to the organization from acting films

Latest Stories

We use cookies to give you the best possible experience. Learn more