Movie Day
എബ്രഹാം മാത്യു മാത്തന്‍ ലോഡിംഗ്; പാപ്പനിലെ ലുക്കും കഥാപാത്രത്തിന്റെ പേരും പുറത്തുവിട്ട് സുരേഷ് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 05, 09:09 am
Friday, 5th March 2021, 2:39 pm

കൊച്ചി: ജോഷി സംവിധാനം ചെയ്യുന്ന പാപ്പനിലെ തന്റെ ലുക്ക് പുറത്തുവിട്ട് സുരേഷ് ഗോപി. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്.

സലാം കശ്മീരിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പാപ്പന്‍ സുരേഷ്‌ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയാണ്. ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പിറന്ന ലേലം, വാഴുന്നോര്‍, പത്രം തുടങ്ങിയവ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായിരുന്നു.

ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ പൊലീസ് ഓഫിസറുടെ വേഷത്തിലാണ് സുരേഷ്‌ഗോപി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

സണ്ണി വെയ്ന്‍, നീത പിള്ള, നൈല ഉഷ ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ക്യൂബ്‌സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍.ജെ ഷാനാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Suresh Gopi Paappan Joshiy Movie First Look