| Tuesday, 21st June 2022, 11:33 am

'ആ വാര്‍ത്തകള്‍ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം'; ബി.ജെ.പി വിട്ട് എങ്ങോട്ടുമില്ലെന്ന് സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: താന്‍ ബി.ജെ.പി വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടന്‍ സുരേഷ് ഗോപി. വാര്‍ത്തകള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.

വീണ്ടും രാജ്യസഭാംഗമായി പരിഗണിക്കാത്തതില്‍ സുരേഷ് ഗോപിക്ക് അരിശമുണ്ടെന്നും പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുമന്നു സുരേഷ് ഗോപി. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരം. നിലവില്‍ അദ്ദേഹം ദല്‍ഹിയിലാണ്.

‘ആ വാര്‍ത്തകള്‍ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം, ഇത് എന്തിനുവേണ്ടിയായിരുന്നുവെന്ന്. ബി.ജെ.പി. വിട്ട് എങ്ങോട്ടുമില്ല. നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും ജെ.പി.നദ്ദയ്ക്കും രാജ്‌നാഥ് സിങ്ങിനും ഉറച്ച പിന്തുണ നല്‍കും,’ സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപി ബി.ജെ.പി വിടുമെന്നായിരുന്നു ട്വിറ്റര്‍ അടക്കമുള്ള സമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ചര്‍ച്ചനടന്നിരുന്നത്.

ബി.ജെ.പിയുടേ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്നും സുരേഷ് ഗോപി പിന്മാറുന്നു എന്നാണ് പ്രചരിക്കുന്ന
വാര്‍ത്തയുടെ ഉള്ളടക്കം.

ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു എന്നായിരുന്നു വാര്‍ത്ത. പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകണമെന്ന അഭ്യര്‍ത്ഥന അദ്ദേഹം നിരാകരിക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു.

യൂട്യൂബ് കേന്ദ്രീകരിച്ച സ്വകാര്യ ചാനലാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവിട്ടത്. ‘സുരേഷ് ഗോപി ബി.ജെ.പി. വിട്ടു… ഇനി ഒന്നിനുമില്ല’ എന്ന തലക്കെട്ടോടെയാണ് വീഡിയോ വാര്‍ത്ത. ഇതിന്റെ ചുവടുപിടിച്ചാണ് ട്വിറ്ററില്‍ ചര്‍ച്ച.

CONTENT HIGHLIGHTS: Actor Suresh Gopi has denied rumors that he will leave the BJP

We use cookies to give you the best possible experience. Learn more